കല്യാണപെണ്ണായി ഒരുങ്ങിയാൽ അനിഖ ദേ ഇങ്ങനെയുണ്ടാകും,വൈറലായി താരത്തിന്റെ ഫോട്ടോസ്.

ബാലതാരമായി പ്രേക്ഷക മനസ്സില്‍ കള്ളച്ചിരിയോടെ ചേക്കേറിയ താരമാണ് അനിഖ.2010-ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മലയാളം കൂടാതെ തമിഴ് സിനിമകളിലും ശ്രദ്ധേയമാണ്.തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ,വിശ്വാസ്വം എന്നിവ ഉൾപ്പെടെയുള്ള പ്രധാന ചിത്രങ്ങളിൽ അഭിനയിച്ച് പ്രശസ്തി നേടിയെടുത്തു. ഇവ രണ്ടിലും അജിത് കുമാറിനോടൊപ്പമുള്ള വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

2013-ൽ 5 സുന്ദരികൾ എന്ന മലയാള ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോസ് എല്ലാം അപ്ലോഡ് ചെയ്യാറുണ്ട്. മിക്കത്തും സൈബർ വിമർശനങ്ങൾക്കും വിധേയമാകാറുണ്ട്.വസ്ത്രം തന്നെയാണ് പ്രധാന ഘടകം.എന്നാൽ ഇതൊന്നും താരം വക വെക്കാറില്ല.

സീനു രാമസ്വാമി സംവിധാനം ചെയ്ത് വിജയ് സേതുപതി നായകനാകുന്ന മാമനിതനാണ് അനിഘയുടെ പുതിയ പ്രൊജക്റ്റ്. ഇപ്പോൾ അനിഖയുടെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഫോട്ടോയിൽ താരം വധുവിനെ പോലെയാണ് ഒരുങ്ങി നിൽക്കുന്നത്.നീലയും ഓറഞ്ച് കളർ സാരിയിൽ ആഭരണങ്ങളോട് കൂടെയാണ് അനിഖ ഒരുങ്ങി നിൽക്കുന്നത്.

കൂടാതെ ബ്ലൗസ് ഒരു പ്രേത്യേക ഡിസൈനിൽ ആണ് ചെയ്തിരിക്കുന്നത്.വിവിഡ് സ്റ്റോറീസിന് വേണ്ടിയാണ് അനിഖ ബ്രൈഡൽ ഷൂട്ട് ചെയ്തിരിക്കുന്നത്.നാസ് നസീമാണ് ആണ് താരത്തിന്റെ മേക്കപ്പ് ചെയ്തിരിക്കുന്നത്.ഇഹായി റ ഡിസൈൻസ്’ ആണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്.ഏതായാലും താരത്തിന്റെ ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആണ്.നിരവധി പേരാണ് കമ്മെന്റുകളും ആയി എത്തിയത്.

PHOTOS

Scroll to Top