മകൾക്കൊപ്പം മഴ ആസ്വദിച്ച് ദിവ്യാ ഉണ്ണി ; കുസൃതി ചിരിയുമായി ഐശ്വര്യ !!! വിഡിയോ

മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യ ഉണ്ണി. തൊണ്ണൂറുകളിൽ മഞ്ജുവാര്യർക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരിൽ ഒരാൾ. അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമാണ് ദിവ്യയുടെ കലാജീവിതം.സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ എല്ലാം ശ്രദ്ധേയമാകാറുണ്ട്.ഭാഷകളിലായി ഏകദേശം 50 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.അമേരിക്കൻ ജാലകം എന്ന ഒരു ടെലിവിഷൻ പരിപാടിയിൽ അവതാരികയായും പ്രവർത്തിച്ചു വരുന്നു. എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചു.

2002ല്‍ അമേരിക്കന്‍ മലയാളിയായ ഡോ സുധീര്‍ ശേഖറിനെ വിവാഹം ചെയ്തു. വിവാഹത്തോടെ താരം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നു.എന്നാല്‍ പിന്നീട് ആ ബന്ധം ഉപേക്ഷിച്ചു.രണ്ട് കുട്ടികളാണ് ഈ ബന്ധത്തിൽ ഉള്ളത്.2018 ഫെബ്രുവരി 4ന് മുംബൈ മലയാളിയായ അരുണ്‍ കുമാറിനെ വിവാഹം ചെയ്തു. ഇതിൽ ഇരുവർക്കും ഒരു മകൾ കൂടെയുണ്ട്.താരം പങ്കുവെക്കുന്ന കുടുംബസമേതമുള്ള ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മകൾക്കൊപ്പമുള്ള മനോഹര വിഡിയോയാണ് താരം ഇത്തവണ പങ്കുവെച്ചത്.മഴ ആസ്വദിക്കുന്ന മകളെയാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്.മഴത്തുള്ളികൾ കണ്ണിലേക്ക് വീഴുമ്പോഴുള്ള കുഞ്ഞിന്റെ രസകരമായ ഭാവമാണ് കാണേണ്ടത് എന്നാണ് ആരാധകരുടെ കമന്റ്.കുസൃതി ചിരിയുമായി അമ്മയുടെ കയ്യിലിഴുന്ന് മഴത്തുള്ളികൾ ആസ്വദിക്കുകയാണ് താരത്തിന്റെ മകൾ.പ്രിയ താരത്തിന്റെയും കുഞ്ഞിന്റെയും ഈ ഒരു കൊച്ചു വീഡിയോ നിമിഷം നേരം കൊണ്ടാണ് ശ്രദ്ധ നേടിയത്.

Scroll to Top