ബാലതാരത്തിൽ നിന്നും നായികയിലേക്ക്, നായികയായി എത്തുന്ന സിനിമയുടെ പൂജയിൽ സുന്ദരിയായി അനിഖ.

ബാലതാരമായി പ്രേക്ഷക മനസ്സില്‍ കള്ളച്ചിരിയോടെ ചേക്കേറിയ താരമാണ് അനിഖ.2010-ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മലയാളം കൂടാതെ തമിഴ് സിനിമകളിലും ശ്രദ്ധേയമാണ്.തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ,വിശ്വാസ്വം എന്നിവ ഉൾപ്പെടെയുള്ള പ്രധാന ചിത്രങ്ങളിൽ അഭിനയിച്ച് പ്രശസ്തി നേടിയെടുത്തു.

ഇവ രണ്ടിലും അജിത് കുമാറിനോടൊപ്പമുള്ള വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.2013-ൽ 5 സുന്ദരികൾ എന്ന മലയാള ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോസ് എല്ലാം അപ്ലോഡ് ചെയ്യാറുണ്ട്. മിക്കത്തും സൈബർ വിമർശനങ്ങൾക്കും വിധേയമാകാറുണ്ട്.

വസ്ത്രം തന്നെയാണ് പ്രധാന ഘടകം.എന്നാൽ ഇതൊന്നും താരം വക വെക്കാറില്ല.സീനു രാമസ്വാമി സംവിധാനം ചെയ്ത് വിജയ് സേതുപതി നായകനാകുന്ന മാമനിതനാണ് അനിഘയുടെ പുതിയ പ്രൊജക്റ്റ്. അനിഖ ബാലതാരത്തിൽ നിന്നും നായികയിലേക്ക് ഉള്ള ചുവട് വെപ്പ് നടത്തുകയാണ്. മലയാള സിനിമയിലെ ആദ്യ നായിക വേഷമാണിത്.

ഓ മൈ ഡാർലിംഗ് എന്നാണ് സിനിമയുടെ പേര്. അനിഖയെ കൂടാതെ ലെന, മുകേഷ്, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, മെൽവിൻ ജി ബാബു തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ആൽഫ്രഡ് ഡി സാമുവലാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.

എന്നാൽ ഇപ്പോഴിതാ വൈറൽ ആകുന്നത് സിനിമയുടെ പൂജ ചടങ്ങിൽ പങ്കെടുത്ത അനിഖയുടെ ഫോട്ടോസ് ആണ്.വെള്ള കളർ പാവാടയിലും ഉടുപ്പിലും ആഭരണങ്ങളോട് കൂടെയാണ് താരം ഉള്ളത്.ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആണ്.നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top