ബോളിവുഡ് താരങ്ങളെ വെല്ലും ലുക്കിൽ അനശ്വര രാജൻ, വൈറലായി വീഡിയോ.

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന താരമാണ് അനശ്വര രാജൻ.രണ്ടാമത്തെ സിനിമയായ സമക്ഷം 2018 ലാണ് പുറത്തിറങ്ങിയത്. 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ ആണ് ശ്രദ്ധേയമായ മറ്റൊരു സിനിമ.50 കോടിയിലേറെ കളക്ഷനാണ് ചിത്രം നേടിയത്.സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന താരമാണ് അനശ്വര.എന്നാൽ അതിനൊക്കെ തക്കതായ മറുപടിയും താരം നൽകാറുണ്ട്.

ഒരുപാട് വിമർശനങ്ങൾ കേട്ട വാങ്ക് എന്ന സിനിമയിലെ കേന്ദ്രകഥാപാത്രം താരമായിരുന്നു. തൃഷ പ്രധാനവേഷത്തിലെത്തുന്ന രാങ്കി എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറാൻ പോവുകയാണ്. ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ പല അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്.കഴിഞ്ഞയിടെ റിലീസ് ആയ ചിത്രമായ സൂപ്പർ ശരണ്യയിൽ ഗംഭീരപ്രകടനമായിരുന്നു അനശ്വര രാജൻ കാഴ്ച വെച്ചത്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘സൂപ്പർ ശരണ്യ’ ജനുവരി ഏഴിനാണ് തിയറ്ററുകളിൽ എത്തിയത്.ഇടയ്ക്കിടയ്ക്ക് പുത്തൻ ഫോട്ടോസുമായി താരം എത്താറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് മൈക്ക് സിനിമയുടെ പ്രൊമോഷൻ പരിപാടിയ്ക്കു എത്തിയപ്പോഴുള്ള വീഡിയോ ആണ്.ബ്ലാക്ക് കളർ ഗൗണിൽ ആണ് ഉള്ളത് താരം. ഒരു വെറൈറ്റി മോഡലിൽ ആണ് ഗൗൺ ചെയ്തിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്. നിരവധി പേരാണ് ലൈക്കും കമ്മെന്റും ആയി എത്തിയത്.

VIDEO

Scroll to Top