മാലിദീപിൽ അവധി ആഘോഷിച്ച് അനിഖ ; എന്ത് ക്യൂട്ടെന്ന് കമന്റുമായി ആരാധകർ !! വിഡിയോ

ബാലതാരമായി പ്രേക്ഷക മനസ്സില്‍ കള്ളച്ചിരിയോടെ ചേക്കേറിയ താരമാണ് അനിഖ.2010-ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മലയാളം കൂടാതെ തമിഴ് സിനിമകളിലും ശ്രദ്ധേയമാണ്.തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ,വിശ്വാസ്വം എന്നിവ ഉൾപ്പെടെയുള്ള പ്രധാന ചിത്രങ്ങളിൽ അഭിനയിച്ച് പ്രശസ്തി നേടിയെടുത്തു.ഇവ രണ്ടിലും അജിത് കുമാറിനോടൊപ്പമുള്ള വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

2013-ൽ 5 സുന്ദരികൾ എന്ന മലയാള ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോസ് എല്ലാം അപ്ലോഡ് ചെയ്യാറുണ്ട്. മിക്കത്തും സൈബർ വിമർശനങ്ങൾക്കും വിധേയമാകാറുണ്ട്.വസ്ത്രം തന്നെയാണ് പ്രധാന ഘടകം.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ പോസ്റ്റാണ്.മാലിദീപിൽ അവധി ആഘോഷിക്കാൻ പോയതിന്റെ വിഡിയോയും ഫോട്ടോയുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.കാർത്തി കല്യാണിയുടെ ടീമിനൊപ്പമാണ് താരം അവധി ആഘോഷിക്കാൻ മാലിദീപിൽ പോയത്.ബീച്ച് കളിച്ചു നടക്കുന്ന താരത്തെയാണ് വിഡിയോയിൽ കാണുന്നത്.നിരവധി പേരാണ് ലൈകും കമന്റുമായി എത്തിയത്.

Scroll to Top