പുരുഷന്‍മാരുടെ രക്തം ഉറ്റിക്കുടിയ്കുന്ന കള്ളിയങ്കാട്ട് നീലിയായി ശ്വേതാ മേനോന്‍ !! ഫോട്ടോ

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശ്വേതാ മേനോൻ. മികച്ച കഥാപാത്രങ്ങളിലൂടെ ശ്വേതാ മേനോൻ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയിട്ടുണ്ട്. ഒട്ടേറെ ഹിറ്റുകളാണ് ശ്വേതാ മേനോൻ സ്വന്തമാക്കിയത്.അടുത്തിടെ സാമൂഹ്യമാധ്യമത്തില്‍ വളരെ സജീവമാണ് ശ്വേതാ മേനോൻ.ബിഗ് ബോസ് സീസണ്‍ വണിലും ശ്വേതാ മേനോൻ പങ്കെടുത്തിരുന്നു. മോഡലിംഗ് രംഗത്തിലൂടെ കരിയര്‍ ആരംഭിച്ച ശ്വേത, 1984ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിലെ റണ്ണര്‍ അപ്പ് ആയിരുന്നു. മമ്മൂട്ടിയുടെ അനശ്വരം എന്ന ചിത്രത്തിലൂടെയാണ് ശ്വേതയുടെ സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം.

പിന്നീട് ഒട്ടേറെ സിനിമകളിലൂടെ മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ താരത്തിന് സാധിച്ചു. അശോക, മക്ബൂൾ, കോർപ്പറേറ്റ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും താരം വേഷമിട്ടിരിക്കുന്നു.ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോയാണ് വൈറലാകുന്നത്.കള്ളിയങ്കാട്ട് നീലിയായിട്ടാണ് ശ്വേത എത്തിയിരിക്കുന്നത്.ഗ്രാഫിക് ഡിസൈനറായ സുജിത് കെ.ജെയാണ് ശ്വേതയെ നീലിയാക്കിയത്.concept art of കള്ളിയങ്കാട്ട് നീലി എന്നു പറഞ്ഞാണ് സുജിത്തിന്റെ പോസ്റ്റ്.

ഒരുകാലത്ത് ബാല്യകൗമാരങ്ങളുടെ പേടിപ്പെടുത്തുന്ന കഥാരൂപമായിരുന്നു കള്ളിയങ്കാട്ട് നീലി. രാത്രികാലങ്ങളില്‍ സഞ്ചരിയ്ക്കുന്ന പുരുഷന്‍മാരെ വശീകരിച്ചുകൊണ്ടുപോയി രക്തം ഉറ്റിക്കുടിയ്കുന്ന ആറു വിരലുകളുള്ള ഭീകര യക്ഷി..അതാണ് ഒറ്റവാക്കില്‍ കള്ളിയങ്കാട്ട് നീലി.. സ്ത്രീലമ്പടന്‍മാരായ നൂറ് കണക്കിന് പുരുഷന്‍മാരെ അവള്‍ നെഞ്ച് പിളര്‍ന്ന് രക്തം ഊറ്റിക്കുടിച്ച് കൊന്നിട്ടുണ്ടെന്നാണ് ഐതീഹ്യം എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് സുജിത്ത് കുറിച്ചത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തുന്നത്.

Scroll to Top