റെഡ് ചില്ലി, ചുവപ്പ് മോഡേൺ ഡ്രസ്സിൽ അതീവ സുന്ദരിയായി അനിഖ സുരേന്ദ്രൻ.

മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് പ്രയങ്കരിയായി മാറിയ നടിയാണ് അനിഖാ സുരേന്ദ്രൻ. 2010-ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അനിഖ, തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ, വിശ്വാസ്വം എന്നിവ ഉൾപ്പെടെയുള്ള പ്രധാന ചിത്രങ്ങളിൽ അഭിനയിച്ച് പ്രശസ്തി നേടിയെടുത്തു.

ഇവ രണ്ടിലും അജിത് കുമാറിനോടൊപ്പമുള്ള വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.2013-ൽ 5 സുന്ദരികൾ എന്ന മലയാള ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോസ് എല്ലാം അപ്ലോഡ് ചെയ്യാറുണ്ട്.

മിക്കത്തും സൈബർ വിമർശനങ്ങൾക്കും വിധേയമാകാറുണ്ട്.വസ്ത്രം തന്നെയാണ് പ്രധാന ഘടകം.എന്നാൽ ഇതൊന്നും താരം വക വെക്കാറില്ല.അനിഖ നായികയായെത്തുന്ന ചിത്രം ഓ മൈ ഡാർലിങ് റിലീസ് ചെയ്തു.ആൽഫ്രഡ്‌ ഡി. സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠ നിർമിക്കുന്നു.

ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.റെഡ് കളർ ബ്ലൗസും സ്ലിറ്റഡ് സ്‌കർട്ടുമാണ് വേഷം. റെഡ് ചില്ലിയുടെ ഒരു സ്മൈലി പങ്കുവെച്ചാണ് അനിഖ ഫോട്ടോസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.യാമി ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

Scroll to Top