വിവാഹം മുടങ്ങി, ഒരുപാട് ആഗ്രഹിച്ചതായിരുന്നു ആ ജീവിതം ; സങ്കടം സഹിക്കാനാവാതെ കാർത്തിക് സൂര്യ!!

യൂട്യൂബ് വീഡിയോകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് കാർത്തിക് സൂര്യ. നിരവധി സബ്സ്ക്രൈബ്ഴ്സും ഫോള്ളോവെർസും ആണ് ഇദ്ദേഹത്തിന് ഉള്ളത്.കാർത്തിക് സൂര്യ വ്ലോഗ്സ് എന്നാണ് ചാനലിന്റെ പേര്. മഴവിൽ മനോരമയിൽ ഒരു ചിരി ഇരു ചിരി ബംപർ ചിരിയിൽ കാർത്തിക് ഇപ്പോൾ അവതാരകനാണ്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള വ്ളോഗർ കൂടിയാണ് കാർത്തിക്. 22 ലക്ഷം ആളുകൾ ആണ് ഇത് സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്.. താരത്തിന്റെ വിശേഷങ്ങൾ ഒക്കെ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.ഇപ്പോഴിതാ കാർത്തിക് പങ്കുവെച്ച പുതിയ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.തന്റെ വിവാഹം മുടങ്ങിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കാർത്തിക് സൂര്യ.

മെയ് 7നായിരുന്നു വിവാഹം നടക്കേണ്ടതെന്നും പ്രേമം തകർന്നത് ഒരുപാട് വിഷമമുണ്ടാക്കിയെന്നും കാർത്തിക് സൂര്യ വിഡിയോയിൽ പറഞ്ഞു.താരം വിവാഹിതനാകാൻ പോകുന്നു എന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. തൻറെ സിംഗിൾ കാലഘട്ടം അവസാനിച്ചു എന്നായിരുന്നു ഒരു വീഡിയോയിൽ കാർത്തിക് പറഞ്ഞത്.വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ എല്ലാം തന്നെ ഇദ്ദേഹം വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു എങ്കിലും പെൺകുട്ടി ആരാണ് എന്ന് മാത്രം ഇദ്ദേഹം ആരാധകരോട് പറഞ്ഞിരുന്നില്ല.താൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി എന്ന് ജീവിതത്തിൽ ഒന്നിക്കേണ്ട സമയമായി എന്ന് തോന്നിയപ്പോൾ അത് വീട്ടുകാരോട് പറഞ്ഞു ഒഫീഷ്യലി മൂവ് ചെയ്യുകയായിരുന്നു എന്ന് കാർത്തിക് മുൻപ് വ്യക്തമാക്കുകയുണ്ടായി.

തങ്ങൾ തമ്മിൽ പ്രണയിക്കുകയും പിന്നീട് അധികനാൾ നീട്ടിക്കൊണ്ടു പോകാൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് വിവാഹത്തിലേക്ക് കടക്കാം എന്ന് തീരുമാനിച്ചത്. ഓരോന്നിനും അതിന്റേതായ സമയമുണ്ട് എന്നാണ് കാർത്തിക് സൂര്യ സംഭവം പങ്കുവെച്ചുകൊണ്ട് ബ്ലോഗ് ചെയ്തപ്പോൾ പറഞ്ഞത്. പിന്നീട് തൻറെ ആരാധകർ പ്രണയിനിക് അയച്ച സമ്മാനങ്ങൾ കൈമാറുന്ന വീഡിയോയും വിവാഹനിശ്ചയത്തിന്റെ വീഡിയോയും ഒക്കെ കാർത്തിക് തന്റെ ബ്ലോഗിങ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. അപ്പോഴും പെൺകുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും താരം മറ്റുള്ളവർക്ക് മുന്നിൽ വെളിപ്പെടുത്തിയില്ല. എന്നാൽ തന്റെ ഏറ്റവും പുതിയ വീഡിയോയിൽ കരഞ്ഞുകൊണ്ട് എത്തി തന്റെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളെപ്പറ്റി പറയുകയാണ് കാർത്തിക് സൂര്യ.

എന്റെ പാർട്ണറും ഞാനും ഓകെയാണെന്ന് തോന്നിയത് കൊണ്ടാണ് വീട്ടിൽ പറഞ്ഞതും വിവാഹവുമായി മുന്നോട്ട് പോയതും. പക്ഷേ, കുറച്ചു കാലം കഴിഞ്ഞപ്പോൾ പരസ്പരം യോജിച്ച് പോകാൻ പറ്റില്ലെന്ന് മനസ്സിലായി. ജനുവരിയിലാണ് ഞങ്ങൾ പിരിഞ്ഞത്. നിങ്ങളുടെ മുന്നിൽ വന്ന് ഇത് പറയാൻ മാനസികമായി പറ്റാത്തതുകൊണ്ടാണ് ഇത്രയും വൈകിയതെന്നും കാർത്തിക് സൂര്യ പറഞ്ഞു. വിവാഹം മുടങ്ങിയത് തന്നെ വല്ലാതെ തളർത്തിയെന്നും മദ്യപാനം ആരംഭിച്ചിരുന്നുവെന്നും റിലേഷൻഷിപ്പ് തകർന്നുവെന്നത് ഉൾക്കൊള്ളാൻ ഒരുപാട് സമയമെടുത്തുവെന്നുമാണ് പുതിയ വീഡിയോയിൽ കാർത്തിക്ക് സൂര്യ പറഞ്ഞത്.

ക്യാമറയുടെ മുന്നിൽ വന്ന് നിൽക്കാൻ ഒരുപാട് ശ്രമിച്ചു, മൂന്ന് നാല് മാസമെടുത്തതിന് ശേഷമാണ് ഞാൻ അതിൽ നിന്ന് മൂവ് ഓൺ ചെയ്തതെന്നും വിഡിയോയിൽ കാർത്തിക് സൂര്യ പറഞ്ഞു. ഇനി ഞാനായി പ്രേമിച്ച് ആരേയും ലൈഫിലേക്ക് കൊണ്ടുവരില്ലെന്ന് വീട്ടുകാർക്ക് വാക്ക് കൊടുത്തു. ഇപ്പോൾ അവർ എനിക്ക് വേണ്ടി വിവാഹം നോക്കുകയാണ്. സുഹൃത്തിന്റെ കല്യാണത്തിന് പോയിട്ട് താലി കെട്ട് കഴിഞ്ഞപ്പോൾ മാറി നിന്ന് കരയുകയായിരുന്നു ഞാൻ.ബ്രേക്കപ്പ് എനിക്ക് താങ്ങാൻ കഴിഞ്ഞില്ല. ജീവിതം എപ്പോഴും തോൽപ്പിക്കാൻ ശ്രമിക്കും,ബ്രേക്കപ്പ് എനിക്ക് താങ്ങാൻ കഴിഞ്ഞില്ല. ജീവിതം എപ്പോഴും തോൽപ്പിക്കാൻ ശ്രമിക്കും, പക്ഷേ, തോല്‍ക്കാൻ എനിക്ക് സൗകര്യമില്ല, എന്നു പറഞ്ഞാണ് വിഡിയോ അവസാനിപ്പിച്ചത്.

Scroll to Top