സോഷ്യൽ മീഡിയയിൽ വൈറലായ ‘സന്തൂർ മമ്മി’യും മക്കളും ഇവരാണ് ; വൈറൽ വിഡിയോ

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ചിത്രമായിരുന്നു ഒരു അമ്മയുടെയും മക്കളുടെയും. സന്തൂർ മമ്മി എന്നായിരുന്നു കമന്റുകൾ കൂടുതലും. സാരിയുടുത്ത് കുഞ്ഞു മക്കളെ കയ്യിലേന്തി നിൽക്കുന്ന ചിത്രമാണ് ആദ്യത്തേത്. എന്നാൽ പുതിയ കാലത്തേക്കെത്തുമ്പോൾ കഥ മാറുകയാണ്. മക്കളുടെ കൗമാര കാലത്തും കോളജ് കുമാരിയെ പോലെ സുന്ദരിയായാണ് അമ്മയുടെ നിൽപ്. ‘അന്ന് അമ്മ സാരിയുടുത്തു സിന്ദൂരം തൊട്ടു,, ഇന്ന് അമ്മ ജീൻസും ടോപ്പും അണിഞ്ഞു… മക്കൾക്ക് പ്രായം കൂടിയപ്പോൾ അമ്മക്ക് പ്രായം കുറഞ്ഞു,, അന്ന് മക്കളെ വളർത്താൻ വേണ്ടി സ്വന്തം ശരീരം നോക്കിയില്ല ഇന്ന് മക്കൾ തന്നോളം എത്തിയപ്പോൾ സന്തോഷം താനേ വന്നു. അതാണ് ആ സൗന്ദര്യത്തിന്റെ രഹസ്യം.’– മറ്റൊരാളുടെ കമന്റ് ഇങ്ങനെ.

കൊല്ലം അഞ്ചാലുമൂട് സ്വദേശികളായ അനിതയും മക്കൾ റിതുവും റൈമയുമായിരുന്നു ആ വൈറൽ ഫോട്ടോയ്ക്ക് പിന്നിലെ താരങ്ങൾ. ടിക് ടോക്കിലും സജീവമായിരുന്നു അമ്മയും മക്കളും.ഇപ്പോൾ ഇൻസ്റ്റാഗ്രാം റീൽസിലൂടെയും ഇവർ വിഡിയോ പങ്കുവെക്കാറുണ്ട്.അച്ഛൻ ബിന്ദുജിയും ഇവർക്കൊപ്പം വിഡിയോയിൽ പങ്കുചേരാറുണ്ട്. വിഡിയോ കാണാം

Scroll to Top