മകന് ഭാര്യയുടെ വീട്ടുകാരുമായി ഒരു ബന്ധവും വേണ്ട, ഭാര്യ വീട്ടിൽ നിന്നാൽ ഹാലിളകുന്ന ഇക്കൂട്ടർ : വൈറൽ കുറിപ്പ്.

സമൂഹത്തിൽ നിരവധി പേരാണ് ഭർതൃഗൃഹത്തിൽ കഷ് ടതകൾ അനുഭവിക്കുന്നത്.അമ്മായിഅമ്മ ഭരണവും മറ്റ് കഷ്ടതകളും അനുഭവിക്കുന്നവർ പുറത്ത് ആരോടും പറയാതെ കഴിയുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അഞ്ജലി ചന്ദ്രന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ കുറിക്കുന്നത് ഇങ്ങനെ,പലതരത്തിലുള്ള മാതാപിതാക്കളെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് ഈ ചെറിയ കാലയളവിൽ. ചിലർ സ്വന്തം മക്കളും മരുമക്കളും തുല്യർ ആണെന്ന് കരുതി അവരുടെ ജീവിതത്തിൽ ഇടപെടലുകൾ കുറച്ച് ബന്ധങ്ങൾക്കിടയിലെ സ്നേഹം നിലനിർത്തുന്നു. ഇങ്ങനെ ഉള്ള മാതാപിതാക്കൾ ഉള്ള ഇടങ്ങളിൽ കൂടുമ്പോൾ ഇമ്പമുള്ള കുടുംബങ്ങളുണ്ടാവുന്നു. ഇത്തരം കുടുംബങ്ങളിൽ പ്രായമായാലും സഹോദരങ്ങളുടെ ഇടയിൽ കെട്ടുറപ്പുള്ള സാഹോദര്യമുണ്ടാവും. ഏത് പ്രതി സന്ധി ഘട്ടങ്ങളിലും സ്വന്തം വീടുകളിലേയ്ക്ക് ഓടിയെത്താൻ മനസ്സാലെങ്കിലും ഒപ്പം നിൽക്കുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയും പ്രതീക്ഷിക്കാനും ഭാഗ്യമുള്ള ചുരുക്കം ചിലരെങ്കിലും നമുക്കിടയിൽ ഉണ്ടാവും.ഇത്തരം സാഹചര്യങ്ങളിലല്ലാതെ ജീവിച്ചു വരുന്ന ഒട്ടനവധി പേരുണ്ട്. ഭിന്നിപ്പിച്ചു ഭരിക്കുന്ന വീട്ടു രാജാക്കൻമാരും റാണിമാരും നിറഞ്ഞ ഒരു പാട് വീടുകളുണ്ട്. മക്കൾക്കിടയിൽ സ്നേഹം വളർത്തുന്നതിനു പകരം അനാവശ്യമായ താരതമ്യപ്പെടുത്തലുകൾ നടത്തി മക്കളുടെ ജീവിതം താറുമാറാക്കുന്ന ഒട്ടനവധി പേരുണ്ട്. പഠനനിലവാരത്തിന്റെയോ ജോലിയുടെയോ പേരിൽ മക്കളെ പലതട്ടിൽ തൂക്കുന്ന മാതാപിതാക്കളുണ്ട്.

കേൾക്കുമ്പോൾ നിങ്ങളിൽ ചി ലരെങ്കിലും ഇത് നി ഷേധിച്ചേക്കാം. പക്ഷേ സത്യമാണ്. ഇത്തരത്തിൽ സ്വന്തം വീടുകളിൽ രണ്ടാംകിട പൗരൻമാരെ വളർത്തി കൊണ്ടു വരുന്ന ഇവരിൽ പലരും സമൂഹത്തിൽ തുല്യതയെക്കുറിച്ചും ദ യയെക്കുറിച്ചും കാ രുണ്യത്തെക്കുറിച്ചും പറയുന്നവരാവും. അതുകൊണ്ടു തന്നെ മക്കളെ സമൂഹത്തിനു മുന്നിൽ കു റ്റക്കാരായി ചിത്രീകരിക്കാൻ ഇവർക്ക് വളരെയെളുപ്പം സാധിക്കുന്നു. എന്തിനുമേതിനും പുതിയ തലമുറയെ നാലു കുറ്റം പറഞ്ഞു ‘എന്റെ അച്ഛൻ മ രിക്കുന്ന വരെ ഞാനൊരക്ഷരം എതിർത്തു പറഞ്ഞിട്ടില്ല എന്നോട് അവൻ / അവൾ അങ്ങനെ പറഞ്ഞു’ എന്നു സമൂഹത്തിന് മുന്നിൽ അതിവിദഗ്ദമായി വിക്ടിം കാർഡ് ഇറക്കി ക ളിക്കാൻ മിടുക്കരാണിക്കൂട്ടർ.ഇനി അടുത്ത ഗ്രൂപ്പിനെ കുറിച്ച് പറയാം. വളരെയധികം പ്രത്യേകത നിറഞ്ഞ ഇത്തരക്കാരെ തിരിച്ചറിയാനും വളരെ എളുപ്പമാണ്.എത്ര അഭ്യ സ്ത വിദ്യരായാലും ഇവരുടെ നിഘണ്ടുവിൽ തുല്യ നീതി എന്നൊരു വാക്ക് ഒരു കാലത്തും ഇടം പിടിച്ചിട്ടുണ്ടാവില്ല. മകനും മരുമകൾക്കും വിചിത്രമായ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന ഇവർ മകളുടെ ഭാഗത്തെ തെ റ്റുകൾക്ക് നേരെ ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ പോലും അന്ധത നടിക്കും. മകന്റെ ഭാര്യ സ്വന്തം വീട്ടിൽ രണ്ടു ദിവസം ഒറ്റയ്ക്കോ മകനോടൊപ്പമോ താമസിച്ചാൽ ഹാലിളകുന്ന ഇക്കൂട്ടർക്ക് മകൾ വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞാലും സ്വന്തം വീട്ടിൽ നിൽക്കുന്നതാണ് പ്രിയം. ഇനി പുറം നാട്ടിൽ ജോലിയുള്ള മകനും മരുമകളുമാണ് ലീവിൽ നാട്ടിൽ വരുന്നതെങ്കിൽ അവളുടെ വെക്കേഷൻ ചാർട്ട് ഇക്കൂട്ടരുടെ തീരുമാനത്തിനനുസരിച്ച് നടക്കും. ചില വിശാലമനസ്കർ മരുമകളെ അവളുടെ വീട്ടിൽ രണ്ടു ദിവസം മകനെക്കൂടാതെ നിർത്താൻ സമ്മതിക്കും. മകന് ഭാര്യവീട്ടുകാരുമായി ഒരു ബന്ധവും വേണ്ട എന്ന കാര്യത്തിൽ പ്രത്യേക നിഷ്കർഷ ഇവർ പു ലർത്തും.

പക്ഷേ മകളും ഭർത്താവും അവളുടെ ഭർതൃ വീടുമായി യാതൊരു ബന്ധവും പാടില്ല’എത്ര വലുതായാലും അവൾ ഞങ്ങളുടെ ഓമനയാണ് അങ്ങനെ മറ്റാരും അവളെ ഭരിക്കണ്ട പക്ഷെ മകന്റെ ഭാര്യയുടെ എല്ലാ കാര്യവും ഞങ്ങൾ തീരുമാനിക്കും കാരണം വിവാഹം കഴിഞ്ഞാൽ ഭർത്താവിന്റെ വീടാണ് സ്വന്തം വീട് ‘ ഇതാണ് ഈ ഗ്രൂപ്പ് മാതാപിതാക്കളിൽ ഇൻസ്റ്റാൾ ചെയ്ത സോഫ്ട് വെയർ. മകന്റെ ഭാര്യ മാത്രമല്ല അവളുടെ വീട്ടുകാർ വരെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പെരുമാറണമെന്ന ഹിറ്റ്ലർ ചിന്താഗതിയും ഇവർക്ക് സ്വന്തം.വിവാഹം കഴിഞ്ഞാലും മകളുടെ ജീവിതത്തിലെ ചരട് ഇക്കൂട്ടരുടെ കയ്യിലാവും. മരുമകൾക്ക് വ്യക്തിത്വം ഇല്ലാതാക്കി തങ്ങളുടെയും മകന്റെയും അടിമയായി മാറ്റാൻ ശ്രമിക്കുന്ന ഇവരുടെ മകൾക്ക് നേരെ മരുമകൻ ഒരാരോപണം ഉന്നയിച്ചാൽ പിറ്റേന്ന് രാവിലെ അയാൾക്കെതിരെ കേസ് കൊടുക്കാൻ വക്കീലാപ്പീസിലെത്താൻ ഇവരു തയ്യാറാണ്. ഇതിന് എതിർപ്പ് പറയുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവർ മുന്നോട്ടുള്ള ജീവിതത്തിൽ വലിയ വില നൽകേണ്ടിവരും. മകളുടെ ജീവിതം കഷ്ടപാടു നിറഞ്ഞതാണെന്നു പറഞ്ഞ് സ്വത്തു വരെ മകൾക്കു മാത്രം നൽകി അവളെ സേഫാക്കി കരുതലിന്റെ പര്യായം ആവും മാതാപിതാക്കൾ. പണവും സ്വത്തും മാത്രം ഫോക്കസ് ചെയ്യുന്ന മരുമകന് ഇത്തരം മാതാപിതാക്കളുള്ള വീടുകൾ ചാകരയാണ്. ‘എന്ത് വന്നാലും എന്റെ മകൾ സുരക്ഷിതയാവണം ‘ എന്ന ചിന്ത മാത്രമല്ല അങ്ങനെ മകനും മരുമകളും സുഖിക്കണ്ട എന്ന സാഡിസമാണ് ഇവരെ ഭ രിക്കുന്നത്.ഭാര്യയെ വ്യക്തിയായി പരിഗണിക്കുന്ന മകനെ പെൺ കോന്തനായി മുദ്ര കു ത്തുന്ന ഇവർക്ക് മകളുടെ താളത്തിന് തുള്ളാൻ തങ്ങൾ ”വാങ്ങിക്കൊടുത്ത ‘ ഭർത്താവ് സ്നേഹമുള്ളവനാണ്. ഈ പ്രസ്താവന നാട്ടിലും ബന്ധുക്കൾക്കിടയിലും ഒരു നൂറു കോപ്പി ചിലവാക്കാനായി മാത്രം മിക്ക മ രണ വീടുകളും കല്യാണ വീടുകളും വിട്ടു പോവാതെ കേറിയിറങ്ങുന്ന സാമൂഹ്യ ജീവികളാവും ഇവരിൽ പലരും.

അവധിയ്ക്ക് വരുന്ന മകനേം മരുമകളെയും കണ്ടാൽ അ സുഖം വരുന്ന അമ്മായിഅമ്മയും അവരു പുറത്തിറങ്ങിയാൽ ഉടൻ ഫോൺ വിളിച്ച് അമ്മയ്ക്ക് വയ്യ എന്നു പറഞ്ഞ് പുറത്ത് പോയവരെ തിരികെ വീട്ടിനകത്ത് എത്തിക്കുന്ന നാടകവും യഥാർത്ഥ ജീവിതത്തിൽ പലയിടത്തും നടക്കുന്നുണ്ട്. ജോലിയുള്ള മകളും മരുമകളുമുണ്ടെങ്കിൽ അവിടെയും ദിനചര്യകളിൽ വരെ രണ്ടു പേർക്കും രണ്ടു നിയമങ്ങളാവും ഇവർ നടപ്പാക്കുക. മകൾക്ക് ജോലി കഴിഞ്ഞു വന്ന ക്ഷീണത്തിന് ഹോർലിക്സ് കലക്കുന്ന അമ്മയുണ്ടാവുമ്പോൾ മരുമകൾക്ക് ക്ഷീണമെന്ന വാക്ക് ഉച്ചരിക്കാൻ പോലും അവകാശമുണ്ടാവില്ല. അസുഖങ്ങളിൽ വരെ നിലപാടുകളിലെ വേർതിരിവ് ഇത്തരക്കാർ വ്യക്തമായി പ്രകടിപ്പിക്കും ഇതിന്റെ തുടർച്ച എന്നോണം മകന്റെ കുട്ടികളെയും മകളുടെ കുട്ടികളെയും വ്യക്തമായ ചേരിതിരിവിൽ കാണാനും പെരുമാറാനും ഇത്തരക്കാർ മിടുക്കരാണ്. മകന്റെ കുഞ്ഞിന്റെ വാ ശി മരുമകൾക്ക് കുഞ്ഞിനെ വളർത്താനറിയാത്ത കുഴപ്പവും മകളുടെ കുഞ്ഞിന്റെ വാശിയ്ക്ക് അവളിത്തിരി വാശിക്കാരിയാ എന്ന പുന്നാരിക്കലും ഉണ്ടാവും. ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ..പ്രായമാവുന്നു എന്നതിന് പരിഗണന നൽകുന്നതിന് പകരം സഹജീവികളെ എങ്ങനെ പരിഗണിക്കുന്നു എന്നത് നോക്കിയല്ലേ നമ്മൾ മനുഷ്യരെ വിലയിരുത്തേണ്ടത് ? വിവാഹം എന്നത് മരുമക്കളുടെ വ്യക്തി ത്വങ്ങളിലേയ്ക്ക് കൈ കടത്താനുള്ള ലൈസൻസായി കരുതുന്നതും തെ റ്റല്ലേ

Scroll to Top