‘ബാങ്കോക്കിൽ അവധി ആഘോഷിച്ച് അഞ്ജു കുര്യൻ ; ചിത്രം പങ്കുവെച്ച് താരം !!

മലയാളത്തിലെ ഒരു പുതുമുഖ അഭിനേത്രിയും മോഡലുമാണ് അഞ്ജു കുര്യൻ.നേരം എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത്‌ എത്തിയത്. മോഡലിങ്ങ് രംഗത്തും സജീവമാണ്.തുടര്‍ന്ന്‌ ഓം ശാന്തി ഓശാന, പ്രേമം, രണ്ട് പെണ്‍കുട്ടികള്‍, കവി ഉദ്ധേശിച്ചത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2019ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം ജാക്ക് ഡാനിയേലില്‍ ദിലീപിന്റെ നായികയായിരുന്നു.

2016 -ൽ പുറത്തിറങ്ങിയ മലയാള സിനിമയായ കവി ഉദ്ദേശിച്ചതും 2018 -ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശനും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് പ്രശസ്തയായത്.ചെന്നൈയില്‍ ആര്‍ക്കിടെക്ടായി ജോലി ചെയ്തുവരുന്ന അഞ്ജുകുര്യന്‍ കോട്ടയം സ്വദേശിയാണ്.ഇന്‍സ്റ്റഗ്രാമില്‍ താരത്തിനു ഒരുപാട് ഫോളോവേഴ്സുമുണ്ട്. അഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്.ബാങ്കോക്കിൽ അവധി ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

ബാങ്കോക്കിൽ സ്ഥിതി ചെയ്യുന്ന ഈ സ്വകാര്യ നഗര ആഡംബര റിസോർട്ടിനോട് പൂർണ്ണമായും പ്രണയത്തിലാണ്..”, അഞ്ജു കുര്യൻ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.സിമ്പിൾ ലൂക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

Scroll to Top