ബാഴ്സലോണയിൽ നയൻതാരയ്ക്ക് ഒപ്പമുള്ള സുന്ദര നിമിഷങ്ങൾ പങ്കുവെച്ച് വിഘ്‌നേശ് !!

ഏഴ് വർഷത്തെ പ്രണയത്തിനോടുവിൽ പ്രേക്ഷകരുടെ കാത്തിരിപ്പിനോടുവിൽ നയൻതാരയും വിഘ്‌നേഷ് ശിവനും ജൂൺ 9 ന്.വിവാഹിതർ ആയി.ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലായിരുന്നു ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ.ബംഗാൾ ഉത്കടലിന്റെ പശ്ചാത്തലത്തിൽ ഹിന്ദു ആചാരപ്രകാരമാണു വിവാഹം നടന്നത്.മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ,കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, ശിവകാർത്തികേയൻ,ദിലീപ്,ഷാരൂഖ്,സാമന്ത ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.വിവാഹത്തിനായി താരങ്ങള്‍ മഹാബലിപുരത്തെ 129 മുറികളോട് കൂടിയ റിസോര്‍ട്ട് മുഴുവനായി ബുക്ക് ചെയ്യുകയായിരുന്നു.വിവാഹശേഷവും താരങ്ങൾ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.എല്ലാവർക്കും നന്ദി, ഇതുവരെയുള്ള എല്ലാവരുടെയും സപ്പോർട്ടിനും പ്രാർത്ഥയ്ക്കും നന്ദി, ഞങ്ങളുടെ വിവാഹം കഴിഞ്ഞു.

ഇനിയും അങ്ങോട്ട് നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും വേണമെന്ന് നയൻതാര പറഞ്ഞു.ഇവർ തായ്ലാൻഡിൽ ഹണിമൂൺ പോയ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് വിഘ്‌നേശ് ശിവനും. ഇരുവരുടെയും ഫോട്ടോസ് ആരാധാകർക്കായി താരം പങ്കുവെക്കാറുണ്ട്. ഇതിനടയ്ക്ക് താരം അമ്മയാകാൻ പോകുന്നു എന്ന വ്യാജ വാർത്ത പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ വൈറൽ ആകുന്നത് വിഘ്‌നേശ് ശിവന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.ബാഴ്സലോണയിലേക്കുള്ള യാത്രയാണെന്ന് ചിത്രത്തിനൊപ്പം വിക്കി കുറിച്ചിട്ടുണ്ട്.

തിരക്കിനിടയിൽ ഞങ്ങൾക്ക് വേണ്ടി മാത്രം കുറച്ച് ദിവസങ്ങൾ, എന്നാണ് വിക്കി ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നയൻ‌താരയുടെ കൈ പിടിച്ച് ചുംബിക്കുന്ന ഫോട്ടോസ് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ലൈക്കും കമ്മെന്റും ആയി എത്തിയത്.ഇപ്പോൾ ബാഴ്സലോണയിലെ മനോഹരമായ നിമിഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് വിഘ്‌നേശ്.നയൻതാരയുടെ മനോഹരമായ കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.നിരവധി പേരാണ് ഇ ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top