സിദ്ധിഖിന്റെ മുഖത്തിലെ കറുപ്പ് കണ്ടപ്പോൾ സംശയം തോന്നി, മകളുടെ അവസ്ഥയിൽ അവന് വലിയ ദുഃഖം ഉണ്ടായിരുന്നു : കലാഭവൻ അൻസാർ.

മിമിക്സ് പരേഡിൽ നിന്ന് തുടങ്ങിയതാണ് സിദ്ധിക്കും കലാഭവൻ അൻസാറും തമ്മിലുള്ള ബന്ധം. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കൾ ആണ്. അൻസാർ ആണ് സിസിഖിനെ മമ്മൂട്ടിയെ പരിചയടുത്തുന്നതും എല്ലാം. ഇപ്പോഴിതാ വൈറൽ ആകുന്നത് അൻസാറിന്റെ വാക്കുകൾ ആണ്. മനോരമ ഓൺലൈനിന് നൽകിയ വാക്കുകൾ ഇങ്ങനെ,45 വർഷമായി ഞാനും സിദ്ദീഖും തമ്മിൽ പരിചയപ്പെട്ടിട്ട്! എറണാകുളം മഹാരാജാസിൽ ഞാൻ രണ്ടാം വർഷം ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സിദ്ദീഖിനെ പരിചയപ്പെടുന്നത്. ഡിഗ്രിയുടെ ആദ്യവർഷം എനിക്കായിരുന്നു മോണോ ആക്ടിൽ ഒന്നാം സ്ഥാനം. രണ്ടാം വർഷമായപ്പോൾ ഒന്നാം സമ്മാനം ബ്രാക്കറ്റ്ഡ് ആയി. പേര് എന്താണെന്നു അന്വേഷിച്ചപ്പോൾ മനസ്സിലായി എനിക്കൊപ്പം ഒന്നാം സമ്മാനം പങ്കിട്ടിരിക്കുന്നത് സിദ്ദീഖ് ആണെന്ന്.

ഇയാളെയൊന്ന് കാണണമല്ലോ എന്നു മനസ്സിലുറപ്പിച്ചു. സമ്മാനദാനത്തിന്റെ സമയത്ത് എന്നെ മാത്രമേ സ്റ്റേജിൽ പേരു വിളിച്ചു പ്രൈസ് തന്നുള്ളൂ. അവൻ അന്നേ ഒതുങ്ങി നിൽക്കുന്ന ഒരാളായിരുന്നു. ആ വേദിയിൽ വച്ച് ഞങ്ങൾ പരിചയപ്പെട്ടു. അന്നു തുടങ്ങിയ സൗഹൃദമാണ്.ചെയ്യാൻ പോകുന്ന സിനിമകളുടെ കഥകൾ പുറത്തു പറയില്ല. ഇപ്പോൾ ദിലീപിനെ വച്ചും മമ്മൂക്കയെ വച്ചും രണ്ടു സിനിമകൾ പ്ലാൻ ചെയ്തിരുന്നു. അതിൽ മമ്മൂക്കയുടെ പ്രോജക്ട് മുമ്പോട്ടു പോകുന്നതിന് ഇടയിലാണ് സിദ്ദീഖ് നമ്മെ വിട്ടു പിരിയുന്നത്.സിദ്ദീഖിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് രണ്ടാഴ്ച മുമ്പ് ഞാൻ സംസാരിച്ചിരുന്നു.

അപ്പോഴും അസുഖത്തിന്റെ കാര്യങ്ങളൊന്നും അവൻ പറഞ്ഞില്ല. കുറച്ചു കാലങ്ങളായി അവന്റെ മുഖത്ത് ഒരു കറുപ്പ് കാണുമായിരുന്നു. അഞ്ചെട്ടു മാസം മുമ്പ് ഞാൻ അവനോടു പറഞ്ഞു, ‘‘സിദ്ദീഖേ… എന്താ നിന്റെ മുഖത്തിങ്ങനെ കറുപ്പ്? നീയൊന്നു പോയി ടെസ്റ്റ് ചെയ്യണേ’’ എന്ന്. കൊച്ചിൻ ഹനീഫയ്ക്ക് സിറോസിസ് വന്നപ്പോൾ ഇതുപോലെ മുഖത്ത് കറുപ്പുണ്ടായിരുന്നു. അതോർത്താണ് ഞാൻ പറഞ്ഞത്. ആയുർവേദ മരുന്ന് ചെയ്യുന്നുണ്ടെന്നാണ് അന്ന് അവൻ പറഞ്ഞത്.

പിന്നെ, ജോലിയുടെ ഭാഗമായി കുറച്ചു വെയിലു കൊണ്ടിരുന്നെന്നും അതു മൂലമായിരിക്കുമെന്നുമായിരുന്നു അവന്റെ മറുപടി. അല്ലാതെ അസുഖത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഉള്ളിലൊരു ഭയം തോന്നിയതുകൊണ്ടാണ് അന്ന് അങ്ങനെ ഞാൻ പറഞ്ഞത്. പിന്നെ കാണുന്നത് അവന്റെ മൃതദേഹമാണ്.മകളുടെ അവസ്ഥയെക്കുറിച്ച് സിദ്ദീഖിന് വലിയ ദുഃഖം ഉണ്ടായിരുന്നു. പക്ഷേ, ഇന്നേവരെ അക്കാര്യം ഞാൻ ചോദിച്ചിട്ടുമില്ല. അവൻ പറഞ്ഞിട്ടുമില്ല. അവനു വിഷമമാകുമോ എന്നു കരുതി ഞാൻ ആ വിഷയം സംസാരിക്കാറേ ഇല്ല. എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കുന്ന പ്രകൃതമായിരുന്നു അവന്.

Scroll to Top