പൃഥ്വിയ്ക്കും ഷാജിയ്ക്കും നന്ദി, മഴയെ തോൽപ്പിച്ച് ജനങ്ങൾ ഇടിച്ച് കുത്തി കടുവ കാണാൻ തിയേറ്ററിലേക്ക് : ആന്റോ ജോസഫ്.

നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തി. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ഇപ്പോഴിതാ വൈറൽ ആകുന്നത് നിർമാതാവ് ആന്റോ ജോസഫിന്റെ ഫേസ്ബുക് പോസ്റ്റ്‌ ആണ്. സിനിമ കണ്ടശേഷമുള്ള അഭിപ്രായം ആണ് ഇദ്ദേഹം അറിയിക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തി. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മലയാളികളുടെ ആഘോഷത്തിൻ്റെ, ആഹ്ലാദത്തിൻ്റെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നാണ് സിനിമാ തീയറ്ററുകൾ. ഓലക്കൊട്ടകക്കാലം മുതൽ മൾട്ടിപ്ലക്സുകൾ വരെയുളള സിനിമാശാലകളുടെ ജീവിതകഥ ആർപ്പുവിളികളും ചൂളം കുത്തലുകളും കൈയ്യടികളും കടലാസു പക്കികളുമൊക്കെ നിറഞ്ഞതാണ്. തീയറ്ററുകളിലിരുന്ന് നമ്മൾ കരഞ്ഞു, ചിരിച്ചു, രോഷം കൊണ്ടു,എല്ലാ വ്യഥകളും മാറ്റി വച്ച് രണ്ടോ രണ്ടരയോ മണിക്കൂർ സ്വയം മറന്നു. പക്ഷേ കുറച്ചു നാളുകളായി കേരളത്തിലെ തീയറ്ററുകളിൽ ആളനക്കമില്ലായിരുന്നു.

ഉത്സവപ്പിറ്റേന്നത്തേതുപോലുള്ള തണുത്ത ശൂന്യത. ഒരു കാലം ആൾക്കടലുകൾ ഇരമ്പിയിരുന്ന തീയറ്റർ മുറ്റങ്ങൾ ആരോരുമില്ലാതെ ഉറങ്ങിക്കിടന്നു. ‘ഹൗസ് ഫുൾ’ എന്ന ബോർഡ് തൂങ്ങിയിരുന്നിടത്ത് ‘നോ ഷോ ‘ എന്ന ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. എന്തായിരുന്നു അതിന് കാരണമെന്ന് ആർക്കും കണ്ടെത്താനാകുന്നില്ല. കോവിഡ് കീഴ്മേൽ മറിച്ചവയുടെ കൂടെ തീയറ്ററുകളും എന്ന് ലളിതമായി പറയാമെങ്കിൽക്കൂടി. പക്ഷേ ഇപ്പോഴിതാ തീയറ്ററുകൾ വീണ്ടും പ്രതാപത്തിലേക്ക് ഉണരുന്ന കാഴ്ച.

‘കടുവ’ എന്ന സിനിമയ്ക്കൊപ്പം തീയറ്ററുകളും ഗർജിച്ചു തുടങ്ങുന്നു. മഴയെ തോൽപ്പിച്ച് ഇടിച്ചു കുത്തി കാണികൾ പെയ്യുന്നു. മലയാളികൾ വീണ്ടും തീയറ്ററുകളെ പുണരുന്നു. നന്ദി പറയാം ഷാജി കൈലാസിനും പൃഥ്വിരാജിനും സുപ്രിയയ്ക്കും ലിസ്റ്റിൻ സ്റ്റീഫനും ജിനു എബ്രഹാമിനും ‘കടുവ ‘യുടെ മറ്റെല്ലാ അണിയറ പ്രവർത്തകർക്കും… നിങ്ങൾ തിരികെ ത്തന്നത് ഒരു വ്യവസായത്തിൻ്റെ ഏറ്റവും ഊർജ്ജസ്വലമായ മുഹൂർത്തങ്ങളെയാണ്. ഈ ആവേശം ഇനിയെന്നും തീയറ്ററുകളിൽ നിറയട്ടെ.

Scroll to Top