ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് അനുപമ; ഫോട്ടോസ്

അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെയായിരുന്നു അനുപമയുടെ സിനിമാ അരങ്ങേറ്റം. മലയാളത്തിൽനിന്നും തെലുങ്കിലേക്കാണ് അനുപമ പോയത്. മോളിവുഡിൽനിന്നും ടോളിവുഡിലെത്തിയപ്പോൾ അനുപമയുടെ ലുക്ക് തന്നെ മാറി. പ്രേമത്തിലെ ചുരുണ്ട മുടിക്കാരി മേരിയിൽനിന്നുളള അനുപമയുടെ മാറ്റം പെട്ടെന്നായിരുന്നു. താരത്തിന്റെ മേക്കോവർ കണ്ട് പലരും ഞെട്ടി.

മലയാളത്തിൽ വളരെ കുറച്ച് സിനിമകളിൽ മാത്രമേ അനുപമ അഭിനയിച്ചിട്ടുളളൂ. ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ എന്നീ മലയാള ചിത്രങ്ങളിൽ അനുപമ അഭിനയിച്ചിരുന്നു. അടുത്തിടെ അനുപമ അഭിനയിച്ച ഫ്രീഡം @ മിഡ്നൈറ്റ് എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ഷ്യല്‍ മീഡിയയില്‍ സജീവമാണ് അനുപമ. തന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം അനുപമ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ അനുപമ പോസ്റ്റ് ചെയ്ത ഓണം ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധേയമാകുകയാണ്. അനുപമയുടെ അമ്മയാണ് ഈ ഫോട്ടോ ഷൂട്ടില്‍ അനുപമയുടെ സ്‌റ്റൈലിങ് ചെയ്തിരിക്കുന്നത്.
Scroll to Top