എന്റെ ചിരി; സാരിയിൽ ഹോട്ട് ലുക്കിൽ അനുപമ !! കമന്റുമായി തെലുങ്ക് ആരാധകർ

അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെയായിരുന്നു അനുപമയുടെ സിനിമാ അരങ്ങേറ്റം. മലയാളത്തിൽനിന്നും തെലുങ്കിലേക്കാണ് അനുപമ പോയത്. മോളിവുഡിൽനിന്നും ടോളിവുഡിലെത്തിയപ്പോൾ അനുപമയുടെ ലുക്ക് തന്നെ മാറി.മലയാളത്തേക്കാള്‍ കൂടുതല്‍ തെലുങ്കിലാണ് അനുപമ അഭിനയിച്ചിട്ടുള്ളത്. ഈയ്യിടെ മലയാളത്തിലേക്ക് തിരികെ വരികയും ചെയ്തു അനുപമ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെക്കാറുണ്ട്.മലയാളം ഇൻഡസ്ട്രിയിൽ നിന്നും തനിക്ക് ലഭിച്ച വിമർശനങ്ങളാണ് മലയാളത്തിൽ നിന്നും മാറി നിൽക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അനുപമ അടുത്തിടയ്ക്ക് പറഞ്ഞിരുന്നു.

ഏറെക്കാലത്തെ ഇടവേളക്ക് ശേഷം അനുപമ സഹസംവിധായകയായി മലയാളത്തിലെത്തിയത് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെയായിരുന്നു. ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ എന്നീ മലയാള ചിത്രങ്ങളിൽ അനുപമ അഭിനയിച്ചിരുന്നു.അടുത്തിടെ അനുപമ അഭിനയിച്ച ഫ്രീഡം @ മിഡ്നൈറ്റ് എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.തെലുങ്കിൽ അടുപ്പിച്ച് അനുപമയുടെ രണ്ട് സിനിമകളാണ് 100 കോടി ക്ലബ്ബിൽ കയറിയത്.

അനുപമയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.സാരിയിൽ ഹോട്ട് ലുക്കിലാണ് താരം ഫോട്ടോയിൽ.കറുപ്പ് സ്ലീവെലെസ്സ് ബ്ലൗസും സാരിയും ആണ് താരം ഫോട്ടോയിൽ.എന്റെ ചിരി എന്ന ക്യാപ്ഷനോടെയാണ് അനുപമ ഫോട്ടോസ് പോസ്റ്റ് ചെയ്തത്. തെലുങ്കിൽ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്.താരത്തിന്റെ ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് തെലുങ്ക് ആരാധകർ നൽകിയിരിക്കുന്നത്.അനുപമയുടെ ക്യൂട്ട് ചിരി തങ്ങളുടെ ഹൃദയം കവർന്നുവെന്ന് തുടങ്ങി നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

Scroll to Top