ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് ഗുരുതര പരിക്ക്, വാരിയെല്ല് ഒടിഞ്ഞു !!

സിനിമാ ചിത്രീകരണത്തിനിടെ നടൻ അമിതാഭ് ബച്ചന് പരിക്ക്.പ്രഭാസ് നായകനായി എത്തുന്ന ‘പ്രൊജക്റ്റ് െ’യുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.വലതുഭാഗത്ത് വാരിയെല്ല് പൊട്ടി. പേശികള്‍ക്കും സാരമായ പരുക്കുണ്ട്. ഹൈദരാബാദില്‍ ഷൂട്ടിങിനിടെയാണ് സംഭവം.ഒരു ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെ ആണ് അ പകടം സംഭവിച്ചതെന്ന് അമിതാഭ് ബച്ചൻ ബ്ലോഗ് പോസ്റ്റിൽ കുറിച്ചു. ഷൂട്ടിങ് നിര്‍ത്തിവച്ച് ബച്ചനെ ഉടന്‍ എഐജി ആശുപത്രിയിലെത്തിച്ചു. സിടി സ്കാന്‍ എടുത്തശേഷം മുംബൈയിലേക്ക് മടങ്ങി. ഡോക്ടര്‍മാര്‍ പരിപൂര്‍ണ വിശ്രമം നിര്‍ദേശിച്ചെന്ന് ബച്ചന്‍ ബ്ലോഗില്‍ കുറിച്ചു.

ചലിക്കുന്നതും ശ്വസിക്കുന്നതും വേദനാജനകമാണെന്നും സുഖം പ്രാപിക്കാൻ കുറച്ച് ആഴ്ചകൾ എടുക്കുമെന്നും അദ്ദേഹം കുറിച്ചു. ‘ശരീരം ചലിപ്പിക്കാന്‍ കഴിയാത്തത്ര വേദനയുണ്ട്. ശ്വാസമെടുക്കുമ്പോഴും വേദനയാണ്. ഏതാനും ആഴ്ചകള്‍ ബെഡ് റെസ്റ്റ് തന്നെ വേണ്ടിവരും. വേദനസംഹാരികളുടെ ബലത്തിലാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്.’ബച്ചന്‍ കുറിച്ചു.സംഭവത്തിന് പിന്നാലെ പ്രൊജക്ട് കെയുടെ ഷൂട്ടിം​ഗ് നിർത്തിവച്ചു. ഏതാനുംദിവസം മുന്‍പാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അമിതാഭ് ബച്ചന്‍ ഹൈദരാബാദില്‍ എത്തിയത്.

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രൊജക്റ്റ് കെ’. ദീപിക പദുക്കോണ്‍ ആണ് പ്രഭാസിന്റെ നായികയായി എത്തുന്നത്. വൈജയന്തി മൂവീസാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്നത്. ‘ഗുഡ്‍ബൈ’ എന്ന ചിത്രമാണ് അമിതാഭ് ബച്ചന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

Scroll to Top