വിഷു സ്‌പെഷൽ അറബിക് കുത്ത് ഡാൻസുമായി അനുപമ പരമേശ്വരൻ ; വിഡിയോ പങ്കുവെച്ച് താരം !!

അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെയായിരുന്നു അനുപമയുടെ സിനിമാ അരങ്ങേറ്റം. മലയാളത്തിൽനിന്നും തെലുങ്കിലേക്കാണ് അനുപമ പോയത്. മോളിവുഡിൽനിന്നും ടോളിവുഡിലെത്തിയപ്പോൾ അനുപമയുടെ ലുക്ക് തന്നെ മാറി.മലയാളത്തേക്കാള്‍ കൂടുതല്‍ തെലുങ്കിലാണ് അനുപമ അഭിനയിച്ചിട്ടുള്ളത്. ഈയ്യിടെ മലയാളത്തിലേക്ക് തിരികെ വരികയും ചെയ്തു അനുപമ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെക്കാറുണ്ട്.മലയാളം ഇൻഡസ്ട്രിയിൽ നിന്നും തനിക്ക് ലഭിച്ച വിമർശനങ്ങളാണ് മലയാളത്തിൽ നിന്നും മാറി നിൽക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അനുപമ അടുത്തിടയ്ക്ക് പറഞ്ഞിരുന്നു.

ഏറെക്കാലത്തെ ഇടവേളക്ക് ശേഷം അനുപമ സഹസംവിധായകയായി മലയാളത്തിലെത്തിയത് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെയായിരുന്നു. അടുത്തിടെ അനുപമ അഭിനയിച്ച ഫ്രീഡം @ മിഡ്നൈറ്റ് എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ, വിഷു ദിനത്തിൽ കേരള സാരിയും മുല്ലപ്പൂവും ചൂടി അറബിക് കുത്ത് ഗാനത്തിന് ചുവടുവയ്ക്കുകയാണ് അനുപമ.താരത്തിന്റെ ഡാൻസ് വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി.നിരവധി പേരാണ് വീഡിയോക്ക് ലൈകും കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top