പ്രേമത്തിലെ ചുരുണ്ട മുടിക്കാരി ; സാരിയിൽ അതീവ സുന്ദരിയായി അനുപമ പരമേശ്വരൻ !! ഫോട്ടോസ്

അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെയായിരുന്നു അനുപമയുടെ സിനിമാ അരങ്ങേറ്റം. മലയാളത്തിൽനിന്നും തെലുങ്കിലേക്കാണ് അനുപമ പോയത്. മോളിവുഡിൽനിന്നും ടോളിവുഡിലെത്തിയപ്പോൾ അനുപമയുടെ ലുക്ക് തന്നെ മാറി.മലയാളത്തേക്കാള്‍ കൂടുതല്‍ തെലുങ്കിലാണ് അനുപമ അഭിനയിച്ചിട്ടുള്ളത്. ഈയ്യിടെ മലയാളത്തിലേക്ക് തിരികെ വരികയും ചെയ്തു അനുപമ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെക്കാറുണ്ട്.

മലയാളം ഇൻഡസ്ട്രിയിൽ നിന്നും തനിക്ക് ലഭിച്ച വിമർശനങ്ങളാണ് മലയാളത്തിൽ നിന്നും മാറി നിൽക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അനുപമ അടുത്തിടയ്ക്ക് പറഞ്ഞിരുന്നു. ഏറെക്കാലത്തെ ഇടവേളക്ക് ശേഷം അനുപമ സഹസംവിധായകയായി മലയാളത്തിലെത്തിയത് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെയായിരുന്നു. ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ എന്നീ മലയാള ചിത്രങ്ങളിൽ അനുപമ അഭിനയിച്ചിരുന്നു.

അടുത്തിടെ അനുപമ അഭിനയിച്ച ഫ്രീഡം @ മിഡ്നൈറ്റ് എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.അനുപമയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.നീല സാരിയില്‍ സുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.ഓമനാസ് ക്ലോത്തിങ് ആണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. പ്രണവ് ഫോട്ടോ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചുരുണ്ട മുടിയിൽ സുന്ദരിയായ താരത്തിന്റെ ഫോട്ടോയ്ക്ക് നിരവധി പേരാണ് ലൈകും കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top