തന്റെ പ്രിയതമ സുഹാനയ്ക്ക് 13 മത് വിവാഹവാർഷികാശംസകൾ നേർന്ന് ബഷീർ ബഷി.

ബിഗ് ബോസ് ആദ്യ സീസണിലെ മികച്ച മത്സരാർത്ഥി ആയിരുന്നു ബഷീർ ബഷി. മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും താരവും കുടുംബവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായും മാറി കഴിഞ്ഞു. രണ്ടു തവണ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ബഷീർ ബഷിയ്ക്കെതിരെ കടുത്ത വി മർശനങ്ങൾ ഉയർന്നിരുന്നു.ആദ്യ ഭാര്യ സുഹാനയാണ് തന്‍റെ വിജയങ്ങൾക്ക് പിന്നിലെന്നും സന്തോഷകരമായ ജീവിതം തുടരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ബഷീറും കുടുംബവും യൂട്യൂബിലൂടെ എല്ലാ വിശേഷങ്ങളും അറിയിക്കാറുണ്ട്. ഭാര്യമാർക്കും മക്കൾക്കും എല്ലാം തന്നെ യൂട്യൂബ് ചാനൽ ഉണ്ട്. അതിൽ ഇടുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.ആദ്യഭാര്യ സുഹാനയുടെ പേര് ജോസ്‌വിന്‍ സോണി എന്നായിരുന്നു.ഇവർ സ്കൂള്‍ മുതല്‍ തുടങ്ങിയ പ്രണയത്തിനൊടുവില്‍ കോളജ് കാലഘട്ടത്തിലാണ് ബഷീർ ബഷിയെ വിവാഹം കഴിക്കുന്നത്. ഒരു സിറിയൻ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചുവളർന്ന ആളാണ് സുഹാന.അച്ഛനും അമ്മയും അനുജനും ആയിരുന്നു ഉണ്ടായിരുന്നു.

സോനുവിന് ഒരു വയസ്സ് ഉണ്ടായിരുന്നപ്പോൾ ആണ് സുഹാനയുടെ അമ്മ മ രിക്കുന്നത്.സൈലന്റ് അറ്റാക്കായിരുന്നു. ഇപ്പോ അച്ഛനും സഹോദരനുമാണുള്ളത്.പ്രേക്ഷകർക്ക്‌ ഏറെ ഇഷ്ടമാണ് സുഹാനയെ. ഇപ്പോഴിതാ വൈറൽ ആകുന്നത് ബഷീർ ബഷിയുടെ പോസ്റ്റ്‌ ആണ്.13 മത് വിവാഹവാർഷികം ആഘോഷിക്കുകയാണ് ഇവർ.സുഹാനയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ബഷീർ കുറിച്ചത് ഇങ്ങനെ,എന്നെന്നേക്കുമായി.ഞാൻ നിന്നെ സ്നേഹിക്കുന്നു,എന്റെ പ്രിയപ്പെട്ട സോനു, നിനക്ക് വാർഷിക ആശംസകൾ നേരുന്നു.നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്.

facebook post

Scroll to Top