എന്റെ ആദ്യത്തെ കുഞ്ഞ്, എന്നും അപ്പയുടെ നെഞ്ചോട് ചേർന്ന് ഉറങ്ങാൻ കഴിയട്ടെ ; കുറിപ്പും ഫോട്ടോയും പങ്കുവെച്ച് അനുശ്രീ !!

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മലയാളത്തിന്റെ പ്രിയനടി അനുശ്രീ. വീട്ടുവിശേഷങ്ങളും സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രാവിശേഷങ്ങളും തന്റെ പുതിയ ചിത്രങ്ങളുമെല്ലാം അനുശ്രീ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്.റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയാണ് ഈ താരം സിനിമയില്‍ അരങ്ങേറിയത്. താരത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം ആയിരുന്നു മഹേഷിന്റെ പ്രതികാരം.ഇടയ്ക്കൊക്കെ മോഡേൺ ഫോട്ടോഷൂട്ടിൽ എത്തുന്ന അനുശ്രീയുടെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്. കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ കാലത്താണ് അനുശ്രീ ഇൻസ്റ്റയിൽ ഏറെ സജീവമായത്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് തരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. സഹോദരന്റെ മകന് ജന്മദിന ആശംസകളുമായി എത്തിയിരിക്കുകയാണ് അനുശ്രീ. സഹോദരൻ അനൂപിന്റെ മകൻ അനന്തനാരായണനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് ആശംസകൾ നേർന്നത്.

ആദികുട്ടാ….. അപ്പേടെ പൊന്നെ… സന്തോഷ ജന്മദിനം. ഞങ്ങടെ കുഞ്ഞുവീട്ടിലെ ആദ്യത്തെ കണ്മണി ആണ് നീ. എന്റെ ആദ്യത്തെ കുഞ്ഞ്. എപ്പഴും എന്റെ പൊന്നിന് എന്ത് ആവശ്യത്തിനും എന്നും അപ്പ ഉണ്ടാകും .. അനൂബ് അണ്ണനെക്കാളും, രുക്കുനേക്കാളും നീ എന്നെ സ്നേഹിച്ചാൽ മതി,,അവരൊക്കെ അത് കഴിഞ്ഞ് മതി. എന്നും എന്റെ പൊന്നിന് സന്തോഷത്തോടെ നമ്മുടെ കുടുംബത്തിൽ ചിരിച്ചു,കളിച്ചു ജീവിക്കാൻ കഴിയട്ടെ. എന്നും അപ്പയുടെ നെഞ്ചോട് ചേർന്ന് ഉറങ്ങാൻ കഴിയട്ടെ.

എന്നും അപ്പയോടൊപ്പം ചേർന്ന് നിക്കാൻ എന്റെ ആദികുട്ടൻ ഉണ്ടാകട്ടെ എന്നും കുഞ്ഞിനൊപ്പമുള്ള ഫോട്ടോകള്‍ അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.2017 ജൂൺ 12 നായിരുന്നു അനൂപിന്റെ വിവാഹം. ആതിരയാണ് അനൂപിന്റെ ഭാര്യ.അനുശ്രീയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് മോഹൻലാല്‍ നായകനായ ‘ട്വല്‍ത്ത് മാനാ’ണ്. ‘താര’ എന്ന ഒരു ചിത്രമാണ് ഇനി അനുശ്രീയുടേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്.

Scroll to Top