ബ്ലാക്ക് ലേഡി ;കറുപ്പിൽ ബോൾഡ് & സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി ഐശ്വര്യ ലക്ഷ്മി!! ഫോട്ടോസ്

വളരെ ചുരുക്കം സിനിമകളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന മനോഹര ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ഐശ്വര്യ. പിന്നീട് മായാനദി എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രം താരത്തിനു ഏറെ കൈയടി നേടി കൊടുത്തിരുന്നു.മലയാളത്തിന് പുറമേ അന്യഭാഷാ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ഐശ്വര്യ.

മോഡലിങ്ങിൽ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം.അർച്ചന 31 നോട്ടൗട്ട് എന്ന ചിത്രമാണ് ഐശ്വര്യ ലക്ഷ്മിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം.തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ഈ വർഷം കൈനിറയെ ചിത്രങ്ങളാണ് ഐശ്വര്യയുടേതായി റിലീസിനൊരുങ്ങുന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ ഇതിൽ പ്രധാന ചിത്രങ്ങളിൽ ഒന്നാണ്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോയാണ് വൈറലാകുന്നത്.ബ്ലാക്ക് ഡ്രെസ്സിൽ ബോൾഡ് ലുക്കിലാണ് താരം.ഷെഹീൻ താഹ യാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.നിരവധി പേരാണ് താരത്തിന്റെ ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top