വെള്ളച്ചാട്ടത്തിന് താഴെ കുളിച്ച്, പ്രകൃതി ഭംഗി ആസ്വദിച്ച് അനുശ്രീ !! വിഡിയോ

യുവഅഭിനേത്രികളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനുശ്രീ. റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയാണ് ഈ താരം സിനിമയില്‍ അരങ്ങേറിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയ താരങ്ങളുള്‍പ്പടെ നിരവധി പേര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു.എന്നാല്‍ താരത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം ആയിരുന്നു മഹേഷിന്റെ പ്രതികാരം.ഇടയ്ക്കൊക്കെ മോഡേൺ ഫോട്ടോഷൂട്ടിൽ എത്തുന്ന അനുശ്രീയുടെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് അനുശ്രീ ചെയ്തത്.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്.കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ കാലത്താണ് അനുശ്രീ ഇൻസ്റ്റയിൽ ഏറെ സജീവമായത്.ഇടയ്ക്ക് താരം ഫോട്ടോഷൂട്ടുകളും ആയി എത്താറുണ്ട്. മോഡേൺ വേഷത്തിലും എത്തുന്നു. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച വിഡിയോയാണ്.വയനാട്ടിൽ അവധി ആഘോഷിക്കുകയാണ് താരം.അവിടെ നിന്നുള്ള ചിത്രങ്ങൾ അനുശ്രീ ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി പങ്കുവെക്കാറുണ്ട്.ഒരു വെള്ളച്ചാട്ടത്തിന് അടിയിൽ ഇരിക്കുന്ന ഒരു വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ആ വീഡിയോ ഇപ്പോൾ വൈറലായി കഴിഞ്ഞു. “പ്രകൃതി അതിമനോഹരമാണ്, വെള്ളച്ചാട്ടത്തേക്കാൾ മറ്റൊന്നും ഇതിന് ഉദാഹരണമല്ല.പാറക്കെട്ടുകളിൽ വെള്ളം പതിക്കുന്ന ശബ്ദവും പരിസരപ്രദേശത്തെ മൂടിയ കോടമഞ്ഞിന്റെ സ്പ്രേയും പാറക്കെട്ടിലേക്ക് ഒഴുകുന്ന ജലത്തിന്റെ മനോഹരമായ കാഴ്ചയും എല്ലാം വിസ്മയിപ്പിക്കുന്നതാണ്.

ഒരു വെള്ളച്ചാട്ടത്തിന് മുമ്പ് നിൽക്കുമ്പോൾ, അത്തരം അസംസ്കൃത പ്രകൃതി സൗന്ദര്യത്തിന് മുന്നിൽ ചെറുതും നിസ്സാരവുമാണെന്ന് തോന്നാതിരിക്കാൻ കഴിയില്ല..”, അനുശ്രീ തന്റെ വീഡിയോടൊപ്പം കുറിച്ചു.നിരവധി പേരാണ് വീഡിയോയ്ക്ക് ലൈകും കമന്റുമായി എത്തിയിരിക്കുന്നത്.അനുശ്രീയെ കണ്ടിട്ട് സന്യാസിനി ആണോ എന്നൊക്കെ ചിലർ കമന്റിലൂടെ ചോദിക്കുന്നുമുണ്ട്.

Scroll to Top