അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ, പ്രിയതമന്റെ ഓർമകളിൽ മല്ലിക സുകുമാരൻ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മല്ലിക സുകുമാരന്റെ ഫേസ്ബുക് പോസ്റ്റ്‌ ആണ്. ഇന്ന് സുകുമാരൻ മ രണപെട്ടിട്ട് 26 വർഷം തികയുകയാണ്. ഇദ്ദേഹത്തിന്റെ ഓർമകൾ പങ്കുവെക്കുകയാണ് പോസ്റ്റിലൂടെ. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,എപ്പോഴും ഞങ്ങളോടൊപ്പമാണ്, എന്റെ നായകനേ, ജീവിതം വളരെ വിരോധാഭാസമാണ്. നിശ്ശബ്ദതയെ വിലമതിക്കാൻ സന്തോഷം എന്താണെന്നറിയാൻ സങ്കടം ആവശ്യമാണ്, സാന്നിധ്യത്തെ വിലമതിക്കാൻ ഇല്ലായ്മയെ വിലമതിക്കുന്നു. ഈ അനുഗ്രഹീത ആത്മാവിന്റെ നിശബ്ദ സാന്നിധ്യം എന്നെയും എന്റെ കുട്ടികളെയും സമാധാനപരവും അർത്ഥപൂർണ്ണവുമായ ഒരു വിജയകരമായ ജീവിതം

നയിക്കാൻ സഹായിക്കട്ടെ. അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ. നിരവധി പേരാണ് സുകുമാരന് ചരമവാർഷികം ആശംസകളുമായി എത്തിയത്.മലയാള സിനിമയുടെ നികത്താൻ പറ്റാത്തൊരു വലിയ നഷ്ടമാണ് സുകുമാരന്റെ വേർപാട്.ഒരുപാട് നല്ല സിനിമകൾ മലയാളസിനിമയ്ക്ക് സമ്മാനിച്ചു.ഒരു തലമുറയുടെ ക്ഷുഭിതയൗവ്വനത്തിന്റെ പ്രതീകമായിരുന്നു സുകുമാരൻ. ആരുടെ മുന്നിലും പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞ സുകുമാരന്റെ കഥാപാത്രങ്ങളെ അന്നത്തെ യുവതലമുറ വളരെ പെട്ടെന്നാണ് നെഞ്ചിലേറ്റിയത്.

ഭാഷയിലുള്ള കൈയടക്കമാണ് സുകുമാരനെ വ്യത്യസ്തനാക്കിയത്. ചടുലമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം കാണികളെ ആവേശഭരിതരാക്കി.അധ്യാപനം ചെയ്യുന്നതിനിടയിലാണ് നിര്‍മ്മാല്യം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണം വന്നത്. എം ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ധിക്കാരിയായ ഒരു ചെറുപ്പക്കാരന്റെ വേഷമാണ് അദ്ധേഹം അവതരിപ്പിച്ചത്. മലയാളത്തിലേക്ക് ആദ്യമായി ഭരത് അവാര്‍ഡ് കൊണ്ടുവന്ന ഈ ചിത്രത്തിനുശേഷം സുകുമാരന് കാര്യമായ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. അഭിനയം വിട്ട് അദ്ധ്യാപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാലോ എന്നുവരെ ആ സമയത്ത് ആലോചിച്ചിരുന്നു.

അതിനിടയിലാണ് 1977 ല്‍ പുറത്തുവന്ന ശംഖുപുഷ്പം എന്ന ചിത്രത്തില്‍വളരെ പ്രധാനപെട്ട ഒരു വേഷം ലഭിക്കുന്നത്. ഈ ചിത്രത്തോടെ സുകുമാരന്‍ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ടു. പിന്നീട് ഒരുപാടുകാലം മലയാളസിനിമയില്‍ അദ്ധേഹം തിളങ്ങിനിന്നു.1978 ഒക്ടോബര്‍ 17ന് പ്രശസ്ത ചലച്ചിത്രനടി മല്ലിക സുകുമാരനെ വിവാഹം കഴിച്ചു. മല്ലികയുടെ രണ്ടാം വിവാഹമായിരുന്നു അത്. ചലച്ചിത്രതാരം ജഗതി ശ്രീകുമാറായിരുന്നു മല്ലികയുടെ ആദ്യഭര്‍ത്താവ്. ഈ വിവാഹബന്ധം വേര്‍പെട്ടതോടെയാണ് സുകുമാരനുമായുള്ള വിവാഹം നടക്കുന്നത്. ചലച്ചിത്ര താരങ്ങളായ ഇന്ദ്രജിത്ത്, പൃഥ്വിരാജ് എ്ന്നിവരാണ് മക്കള്‍. 19997 ജൂണ്‍ 16ന് നെഞ്ചുവേദനയെ തുടര്‍ന്ന് അന്തരിച്ചു.

Scroll to Top