വിവാഹനിശ്ചയ ദിവസം റോബിനെയും ആരതിയെയും കാത്ത് ചേച്ചിയും ഭർത്താവും.

പ്രേക്ഷകർ കാത്തിരുന്ന നിമിഷമിതാ എത്തി, ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയം. ഫെബ്രുവരി 16 ന് ആണ് വിവാഹ നിശ്ചയം. അസീസിയ കൺവെൻഷൻ സെന്ററിൽ വെച്ചാണ് ചടങ്ങ് നടത്തുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിലേക്ക് എത്തുക.ഇപ്പോഴിതാ വൈറൽ ആകുന്നത് റോബിനെയും ആരതിയെയും കാത്ത് ചേച്ചിയും ഭർത്താവും നിൽക്കുന്ന വീഡിയോ ആണ്.

ഈ സന്തോഷ വാർത്ത താരം ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ ആയി പങ്കുവെച്ചിരുന്നു. എല്ലാവരുടെയും അനുഗ്രഹം വേണമെന്നും എന്റെ ലൈഫിന്റെ പ്രധാന ഭാഗമായി ആരതി മാറാൻ പോകുന്നുവെന്നും റോബിൻ പറഞ്ഞു.വിവാഹ നിശ്ചയത്തിന്റെ മോതിരത്തിന്റെ ഫോട്ടോയും താരം പങ്കുവെച്ചു.ഇരുവരും ഒരു ഇന്റർവ്യൂവിന്റെ ഭാഗമായി ആണ് കണ്ടുമുട്ടിയത്. പിന്നീട് അങ്ങോട്ട് പരസ്പരം ഇഷ്ടമാകുകയും പ്രണയത്തിൽ ആകുകയുമാണ് ചെയ്തത്.ഇവരുടെ ഈ ജോഡി ആരാധകർക്ക് ഏറെ ഇഷ്ടമാണ്.

ബിഗ്ബോസിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ.വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.റോബിൻ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സ്വീകരണമായിരുന്നു തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ലഭിച്ചത്.

video

Scroll to Top