മനോഹരമായ കണ്ണുള്ളവൾക്കൊപ്പം, പ്രണയാർദ്രമായ നൃത്തചുവടുകളുമായി ദിൽഷയും റംസാനും.

ബിഗ്ബോസ് ടൈറ്റിൽ വിന്നർ ദിൽഷ പ്രസന്നൻ എന്ന താരത്തെ അറിയാത്തവർ ആയി ഒരു മലയാളിയും കാണില്ല. അത്രയ്ക്ക് ആരാധകർ ആണ് ബിഗ്ബോസിലൂടെ ദിൽഷ നേടിയത്. എന്നാൽ അതുപോലെ തന്നെ ദിൽഷയെ വിമർശിക്കുന്നവരും ഉണ്ട്. റോബിനുമായുള്ള പ്രശ്നങ്ങളും അതിന് ശേഷമുള്ള ഓരോ കാര്യങ്ങളും ആണ് അതിന് കാരണം. പലരും ദിൽഷ ഈ സമ്മാനത്തിന് അർഹത അല്ല എന്ന് വരെ പറഞ്ഞു.എന്നാൽ അതൊന്നും തന്നെ ദിൽഷ കാര്യമായി എടുക്കുന്നില്ല.

മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിൽ മത്സരാർത്ഥി ആയിരുന്നു ദിൽഷ. അന്നേ ദിൽഷയ്ക്ക് ആരാധകരെ ഏറെയാണ്.ഒരുപാട് നാളുകൾക്ക് ശേഷമാണ് ദിൽഷ വീണ്ടും ടെലിവിഷനിലേക്ക് എത്തുന്നത്.അതും മലയാളത്തിലെ തന്നെ ബ്രഹ്മണ്ഡ റിയാലിറ്റി ഷോയിലൂടെയാണ് എന്നത് ഏറെ കൗതുകകരമാണ്. ഡേർ ദി ഫിയർ എന്ന ഷോയിലും ദിൽഷ പങ്കെടുത്തിട്ടുണ്ട്.ഇത് കൂടാതെ ടെലിവിഷൻ സീരിയലുകളിലും ദിൽഷ അഭിനയിച്ചിട്ടുണ്ട്.

ഒരു എയർ ഹോസ്റ്റസ് ആവണമെന്നാണ് ദിൽഷയുടെ ആഗ്രഹം. പഴയ ദിൽഷയിൽ നിന്ന് ആള് ഒരുപാട് മാറുകയും ചെയ്തു. അതുകൊണ്ട് തന്നെ ദിൽഷയുടെ ഫോട്ടോസുകൾ ആരാധകർ സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നുമുണ്ട്.ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പ്രേക്ഷക ശ്രദ്ധനേടിയ ആളാണ് റംസാൻ മുഹമ്മദ്. ഷോയിൽ നിരവധി പ്രതിഭകൾ ഉണ്ടായിരുന്നുവെങ്കിലും ഇവരിൽ നിന്നെല്ലാം വൻ പ്രശസ്തി നേടിയ ‍ഡാൻസർ ആണ് റംസാൻ.

താരത്തിന്റേതായി വന്ന എല്ലാ ഡാൻസുകളും വൈറലായിരുന്നു. മുൻ ബി​ഗ് ബോസ് താരം കൂടിയായ റംസാൻ, അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവത്തിൽ അഭിനയിച്ചിരുന്നു. മമ്മൂട്ടിയായിരുന്നു നായകൻ. ചിത്രത്തിൽ റംസാൻ അവതരിപ്പിച്ച രതിപുഷ്പം എന്ന ​ഗാനം ഏറെ ശ്രദ്ധനേടി. സോഷ്യൽ മീഡിയയിൽ സജീവമായ റംസാൻ തന്റെ ഡാൻസ് വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. ഇവയിൽ ഭുരിഭാ​ഗത്തിലും പെയർ ആയെത്തുന്നത് നടി സാനിയയോ ദിൽഷയോ ആയിരിക്കും.

ഇപ്പോഴിതാ വൈറൽ ആകുന്നത് ദിൽഷയും റംസനും തമ്മിലുള്ള ഒരു റൊമാന്റിക് ഡാൻസ് പെർഫോമൻസ് ആണ്. ഹിന്ദി സോങ്ങിൽ ചുവന്ന ഉടുപ്പ് ധരിച്ചാണ് ഇവർ ഉള്ളത്. വളരെ പ്രണയാർദ്രമായാണ് ഇവർ ഡാൻസ് ചെയ്യുന്നത്.മനോഹരമായ കണ്ണുള്ള ഒരാൾക്കൊപ്പം എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

video

Scroll to Top