കറുപ്പ് സാരിയിൽ ഹോട്ട് ലുക്കിൽ അർച്ചന കവി; കമന്റുമായി ആരാധകർ !! വിഡിയോ

മലയാളികളുടെ സ്വന്തം നീലത്താമരയാണ് ഇപ്പോഴും നടി അര്‍ച്ചന കവി. അഭിനയത്തിൽ നിന്നും തത്ക്കാലം വിട്ടുനിൽക്കുന്ന അർച്ചന സൈബറിടത്തിൽ സജീവമാണ്.നീലത്താമര, ബെസ്റ്റ് ഓഫ് ലക്ക്, ഹണീ ബി എന്നീ ചിത്രങ്ങളിലൂടെ താരം മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായി മാറി. വിവാഹശേഷം താരം അഭിനയ രംഗത്തു നിന്നും വിട്ടു നിൽക്കുകയാണ്. 2016 ജനുവരിയിൽ ആണ് അർച്ചനയും അബീഷും വിവാഹിതരാകുന്നത്. പ്രമുഖ കൊമേഡിയന്‍ കൂടിയാണ് അബീഷ് മാത്യു.

പെയിൻ്റിങ്, വെബ് സീരിയലുകൾ , ബ്ലോഗുകൾ എന്നിവയിലൂടെയെല്ലാം പ്രേക്ഷകർക്ക് മുൻപിൽ അർച്ചന എത്താറുണ്ട്. ലോക്കഡോൺ സമയത് വർധിച്ച ശരീര ഭാരം കുറിച്ചിരിക്കുകയാണ് താരം.ലോക്ഡൗൺ കാലത്ത് മാനസികമായി നേരിട്ട പ്രശ്നങ്ങൾ തന്റെ ഭക്ഷണരീതികളെയും ശരീരഭാരത്തെയും ബാധിച്ചെന്നും പിന്നീട് ഓൺ‌ലൈൻ വഴി കണ്ടുമുട്ടിയ ഫിറ്റ്നസ് ട്രെയ്നർ വഴി ആരോ​ഗ്യം വീണ്ടെടുത്തുവെന്നും ചിത്രങ്ങൾക്കൊപ്പം അർച്ചന കുറിച്ചിരുന്നു.

ഇപ്പോഴിതാ താരം പങ്ക് വെച്ച പുതിയ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബ്ലാക്ക് സാരിയിൽ അതീവ ഗ്ലാമറസ് ആയി ആണ് താരം വിഡിയോയിൽ.ഫാഷൻ ഫോട്ടോഗ്രാഫർ ആയ ജെയ്സൺ മദനി ഫോട്ടോഗ്രാഫി ആണ് ക്യാമറയിൽ താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.താരം പങ്കുവെച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.നിരവധി പേരാണ് ലൈകും കമന്റുമായി എത്തിയത്.

Scroll to Top