അർച്ചന സുശീലൻ വീണ്ടും വിവാഹിതയായി,വിവാഹവിശേഷം പങ്കുവെച്ച് താരം ; വീഡിയോ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് അര്‍ച്ചന സുശീലന്‍. പുനര്‍ജന്മം എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെ പ്രശസ്‍തയായ അര്‍ച്ചന ഒട്ടേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.നെഗറ്റീവ് വേഷത്തിലാണ് കൂടുതൽ ശ്രദ്ധേയ ആയിരിക്കുന്നത്.ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും താരം കൂടുതൽ പ്രശസ്തി നേടിയിരുന്നു.താരം തൻ്റെ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്ക് വെയ്കാറുണ്ട്.

എന്റെ മാനസപുത്രി എന്ന പരമ്പരയിലെ വേഷം ചെയ്തതോടെ കലാ ജീവിതത്തിൽ വഴിത്തിരിവായി. മലയാളത്തിലും തമിഴിലും അർച്ചന അഭിനയിച്ചിട്ടുണ്ട്. ജനിച്ചതും വളർന്നതുമെല്ലാം ഡൽഹിയിലാണ്. ചെറിയ പ്രായത്തിൽ തന്നെ വീഡിയോ ജോക്കി ആയി. വടക്കേ ഇന്ത്യൻ ഭാഷാ ശൈലിയിലാണ് ഡബ്ബ് ചെയ്യുന്നത്.

ഡൽഹിൽ സ്ഥിരതാമസമാക്കിയ മാർക്കറ്റിങ്ങ് ഉദ്യോഗസ്ഥൻ മനോജ് യാദവിനെയാണ് അർച്ചന ആദ്യം വിവാഹം ചെയ്തത്. ഇപ്പോഴിതാ അർച്ചന സുശീലൻ വീണ്ടും വിവാഹിതയായിരിക്കുകയാണ്. പ്രവീൺ നായരാണ് വരൻ. യുഎസിൽ വച്ച് നോർത്ത് ഇന്ത്യൻ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹ ചിത്രങ്ങൾ അർച്ചന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. പ്രവീണിനൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ അർച്ചന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.

Scroll to Top