കുടുംബചിത്രം പങ്കുവെച്ച് ഭാമ ; ഗൗരിക്കുട്ടിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് ചുവട് വെച്ച താരമായിരുന്നു ഭാമ. നിവേദ്യം എന്ന ചിത്രത്തിലെ സത്യ ഭാമ എന്ന കഥാപാത്രം ഭാമയുടെ കരിയറിൽ തന്നെ വൻ ബ്രേക്ക് സമ്മാനിച്ചിരുന്നു. ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി ഉയർന്നിരുന്നു. പിന്നീട് മലയാള സിനിമയിലെ നായിക സ്ഥാനത്തേയ്ക്കുളള താരത്തിന്റെ വളർച്ച വളരെ വേഗത്തിലുളളതായിരുന്നു.മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലും ഭാമ സജീവമായിരുന്നു.2020 ജനുവരിയിലായിരുന്നു ഭാമയുടെ വിവാഹം നടന്നത്.

കോട്ടയത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. എറണാകുളം സ്വദേശിയും വിദേശ മലയാളിയുമായ അരുൺ ആണ് ഭാമയെ വിവാഹം ചെയ്തത്. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണെന്ന് അന്ന് ഭാമ പറഞ്ഞിരുന്നു.കഴിഞ്ഞ വർഷമാണ് ഭാമയ്ക്കും അരുണിനും പെൺകുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്ന വിവരം ഭാമ തന്നെയാണ് സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്.മകൾ ജനിച്ച് ഏറെ മാസങ്ങൾക്കുശേഷമാണ് ഭാമ താൻ അമ്മയായ വിവരം ആരാധകരെ അറിയിച്ചത്. മകളുടെ ചിത്രങ്ങളൊന്നും തന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല.കഴിഞ്ഞ ദിവമായിരുന്നു നടി ഭാമയുടെ മകളുടെ ഒന്നാം പിറന്നാൾ താരം ആഘോഷമാക്കിയത്.

കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു ആഘോഷം. മകളുടെ ഒന്നാം പിറന്നാളിനോട് അനുബന്ധിച്ച് താരം പങ്കുവെച്ച വീഡിയോ വലിയ തോതിലാണ് ആരാധക മനം കവർന്നത്. കുഞ്ഞിന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ കൃത്യമായി പങ്കുവെക്കുമ്പോഴും ഗൗരിയെ ആർക്കും കാണിച്ചുതന്നിരുന്നില്ല താരം. ഇപ്പോഴിതാ ഗൗരിയും ഭാമയും അരുണും ഒന്നിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുകയാണ്.

പ്രശസ്ത സെലിബ്രെറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ റെജി ഭാസ്കറാണ് പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. പോസ്റ്റ് ഷെയർ ചെയ്ത ഉടൻ തന്നെ ആരാധകർ ഭാമയുടെ കുടുംബചിത്രങ്ങൾ ഏറ്റെടുത്തു.സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ് ഗൗരിയുടെ പുത്തൻ ചിത്രങ്ങൾ. ‘ഗൗരിക്ക് ജന്മദിനാശംസകൾ’ നേരുന്നു എന്ന കുറിപ്പോടെയാണ് റെജി ഭാസ്കർ ഫോട്ടോസ് ഷെയർ ചെയ്തിരിക്കുന്നത്. ‘അച്ഛന്റെ മാലാഖ, അമ്മയുടെ സ്നേഹനിധി, ഗൗരിക്കുട്ടിക്ക് പിറന്നാൾ മംഗളങ്ങൾ’, ‘അമ്മയെപ്പോലെ തന്നെയാണല്ലോ മകളും’ എന്ന് തുടങ്ങി വ്യത്യസത്മായ ഒട്ടേറെ കമ്മന്റുകളാണ് പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെടുന്നത്.

മൂവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് പുറമെ കുഞ്ഞിന്റെ മാത്രമായുള്ള ഫോട്ടോയും ഒപ്പം ഭാമയും ഗൗരിയും തമ്മിലുള്ള ഇഴയടുപ്പം കാണിക്കുന്ന ചിത്രങ്ങളുമെല്ലാം ഇടം പിടിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ കുഞ്ഞിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ച താരം പിറന്നാൾ ആഘോഷ വീഡിയോ തന്റെ യുട്യൂബ് ചാനൽ വഴിയാണ് പങ്കുവെച്ചിരിക്കുന്നത്. മകളുടെ പേരും ഇന്നാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഗൗരി എന്നാണ് ഭാമ മകൾക്ക് പേരിട്ടിരിക്കുന്നത്.

Scroll to Top