‘എംബാപെ, നിങ്ങളും ഒരു ഹീറോ’; മെസ്സിയുടെ വിജയം ആഘോഷമാക്കി താരങ്ങൾ !!

ലയണൽ മെസി ഇരട്ടഗോൾ നേടി മുന്നിൽ നിന്ന് നയിച്ചതോടെ ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ അർജൻറീനയ്ക്ക് തിളക്കമാർന്ന വിജയം. ആദ്യ പകുതിയിൽ രണ്ടു ഗോളുമായി മുന്നിട്ടു നിന്ന അർജൻറീനക്കെതിരെ രണ്ടാം പകുതിയിൽ ഫ്രാൻസ് തിരിച്ചടിച്ചിരുന്നു.ഓരോ അർജെന്റിന ഫാൻസും ഹൃദയമിടിപ്പോടെ കാത്തിരുന്ന നിമിഷമായിരുന്നു ഓരോന്നും. മെസ്സിയുടെ ഓരോ ഗോളും വളരെ ആഹ്ലാദത്തോടെയാണ് ഓരോ കാണികളും കണ്ടത്.36 വർഷങ്ങൾക്ക് ശേഷം കപ്പുയര്‍ത്താന്‍ ഒരു നായകനെ കൊതിച്ചിരുന്ന അര്‍ജന്റീനയ്ക്കുവേണ്ടി മെസ്സി ലോകകപ്പ് ഉയർത്തി.

മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഖത്തറിൽ നേരിട്ടെത്തിയാണ് കളി കണ്ടത്.നിരവധി താരങ്ങളാണ് ലോകകപ്പിന്റെ വിജയം പങ്കുവെച്ചത്.നടൻ ജോജു ജോർജും സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും ഫൈനൽ കാണാൻ ഖത്തറിൽ എത്തിയിരുന്നു.താരങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ അവരുടെ സന്തോഷം പങ്കുവെച്ചു.‘‘എക്കാലത്തെയും മികച്ച ലോകകപ്പ് ഫൈനൽ, എംബാപ്പെ പ്രകൃതിയുടെ ഒരു ശക്തിയാണ്!!! എന്നാൽ ഈ ഫൈനൽ മെസ്സിക്ക് വേണ്ടിയുള്ളതാണെന്ന് ഞാൻ ഊഹിക്കുന്നു.’’ പൃഥ്വിരാജ് പോസ്റ്റ് ചെയ്തു.‘‘എന്താണ് സംഭവിച്ചത്… എന്തൊരു ഗെയിം. എംബാപെനീ മികച്ചതാണ്, എന്നാൽ ഇത് എപ്പോഴും മെസ്സിക്കുള്ളതായിരുന്നു.

’’ദുല്‍ഖര്‍ കുറിച്ചു.‘‘അഭിനന്ദനങ്ങൾ അർജന്റീന, G.O.A.T മെസ്സിക്ക് അഭിനന്ദനങ്ങൾ. എന്തൊരു പോരാട്ടമായിരുന്നു എംബാപെ. ഫ്രാൻസ് ഫൈനൽ കളിച്ചതിന് അഭിനന്ദനങ്ങൾ, ഒരു സ്വപ്ന മത്സരം’.’’: ഉണ്ണി മുകുന്ദൻ. ‘‘വിജയി…..ഫുട്ബോൾ!!വാമോസ് അർജന്റീന…..കിലിയൻ എംബാപ്പെ എന്ന പേര് ഓർക്കുക… എന്തൊരു കൊലയാളി മനോഭാവമാണ് ആ മനുഷ്യന്!! ഇതുവരെയുള്ള ലോകകപ്പിലെ ഏറ്റവും മികച്ച ഫൈനൽ.’’– കുഞ്ചാക്കോ ബോബൻ.മിശിഹായുടെ മുത്തം കപ്പിന് … എന്റെ മുത്തം….മെസ്സിക്ക്: മീനാക്ഷി പറയുന്നു.

Scroll to Top