അമ്മയ്ക്കരുകിൽ അവളും മെസ്സിയുടെ കാൽപന്ത് കാണാൻ, ലക്കി ചാമിനൊപ്പം സോഫിയയും രഞ്ജിത്തും

കഴിഞ്ഞ മാസം സോഫിയ എന്ന ഉറുദ് ടീച്ചറുടെ ഒമ്പതാം മാസത്തിലെ മെറ്റേണിറ്റി ഫോട്ടോഷൂ ട്ടാണ് സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിച്ചിരുന്നു. അതിൽ ശ്രദ്ധേയമാകുന്നത് പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന ഇപ്പോഴത്തെ വിഷയമാണ്.ഫുട്ബോൾ കളിക്കാരൻ ആയ മെസ്സിയുടെ ജേഴ്സി ധരിച്ചാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശി സോഫിയ രഞ്ജിത്ത് കടുത്ത മെസി ആരാധികയാണ്.ഭര്‍ത്താവും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറുമായ മലപ്പുറം മേല്‍മുറി സ്വദേശി രഞ്ജിത് ലാല്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ലാല്‍ ഫ്രെയ്മ്സ് എന്ന ഇന്‍സ്റ്റഗ്രാം അക്കൌഡ് വഴിയാണ് ചിത്രങ്ങള്‍ ഇവര്‍ പങ്കുവച്ചത്.എന്നാൽ ഇപ്പോൾ ഫൈനൽ കളി കാണാൻ സോഫിയയുടെ അരികിൽ കുഞ്ഞും ഉണ്ട്.ഇതേപ്പറ്റി വനിതാ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സോഫിയയും രഞ്ജിത്തും സംസാരിക്കുന്നത് ഇങ്ങനെ,

സോഫിയയുടെ വാക്കുകളിലേക്ക്,ഇമയെന്നാണ് കുഞ്ഞിന്റെ പേര്. കളിയുടെ ആവേശമോ അമ്മയ്ക്ക് മെസിയോയുള്ള ഇഷ്ടമോ തിരിച്ചറിയാനുള്ള തിരിച്ചറിവ് ആയില്ലെങ്കിലും കളി കാണാൻ ഞങ്ങൾക്കൊപ്പം രാത്രിയിൽ അവളും ഉണർന്നിരുന്നു. അല്ലെങ്കിൽ ആ സമയങ്ങളിൽ നല്ല സുഖമായി ഉറങ്ങുന്നയാളാണ് കക്ഷി. ഒടുവിൽ നഖം കടിച്ച് ടെൻഷനടിച്ച് ഷൂട്ടൗട്ട് പൂർത്തിയാക്കി വിജയകിരീടം ഉറപ്പിക്കുമ്പോഴും കൊഞ്ചിച്ചിരിച്ച് അവളും ഞങ്ങളുടെ കൂടെ കൂടി.– സോഫിയ പറയുന്നു. എന്തായാലും വലുതാകുമ്പോൾ അവളോട് പറയണം. ഒരു ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ അവളും ഉണ്ടായിരുന്നുവെന്ന്. അവൾ അമ്മയുടെ ലക്കി ചാം ആയിരുന്നുവെന്ന്.മലപ്പുറം മേൽമുറിയാണ് ഞങ്ങളുടെ സ്വദേശം. ഭാരതപ്പുഴയുടെ പശ്ചാത്തലത്തിൽ ഓൾറെഡി ഞങ്ങളൊരു മെറ്റേണിറ്റി ഫൊട്ടോഷൂട്ട് എടുത്തതാണ്.

പക്ഷേ നാട് മുഴുവൻ തങ്ങളുടെ ഇഷ്ടതാരങ്ങൾക്കും ടീമിനുമൊപ്പം ആവേശം കൊള്ളുമ്പോൾ മെസി ഫാനായ ഞാൻ ചുമ്മാതിരിക്കുന്നതെങ്ങനെ. ഇങ്ങനെയൊരു ഐഡിയ മുന്നോട്ടു വച്ച കെട്ട്യോനോടാണ് കടപ്പാട് മുഴുവൻ. ഈ വലിയ വയറുള്ള എനിക്ക് പാകമായ ജഴ്സിക്ക് വേണ്ടിയും ടർഫിന് വേണ്ടിയുമൊക്കെ ഒരുപാട് ഓടി പാവംരഞ്ജിത്തിന്റെ വാക്കുകൾ,അന്ന് ആ മെറ്റേണിറ്റി ഷൂട്ട് നടക്കുമ്പോൾ ഞങ്ങൾ പ്രതീക്ഷിച്ചത് ഒരു ‘കുഞ്ഞു മെസിയെയാണ്.’ പക്ഷേ ദൈവം ഞങ്ങൾക്ക് തന്നത് ഒരു ‘മേഴ്സിയെയാണ്’.മെസിയായാലും മേഴ്സിയായാലും ഇവൾ ഞങ്ങളുടെ ‘ലക്കി ചാം’ ആണെന്ന് ഇപ്പോൾ മനസിലായില്ലേ.ഫൈനലിൽ അർജന്റീന എത്തിയപ്പോൾ തന്നെ ഞാനും സോഫിയും ആവേശത്തിലായി. കുഞ്ഞിനു വേണ്ടി പ്രത്യേകം പത്താം നമ്പർ ജഴ്സി പറഞ്ഞു ചെയ്യിച്ചു. അതും ധരിച്ചാണ് അമ്മയൊടൊപ്പം മകളും ഫൈനലിന് ഒരുങ്ങിയത്.

സോഫിയ ഉർദു ടീച്ചറാണ്. വടിവൊത്തെ സാരിയൊക്കെ ഉടുത്ത് കൃത്യമായ ഡ്രസ് കോഡൊക്കെ പാലിച്ച് ക്ലാസിലെത്തുന്ന സ്ട്രിക്ട് ടീച്ചർ. അങ്ങനെയുള്ള ‘എന്റെ ടീച്ചറെ’ ജഴ്സിയും ഷോർട്സും ഇടീക്കുക എന്നതായിരുന്നു അടുത്ത ടാസ്ക്. സോഫിയയുടെ അമ്മ ജോളി വിൽസൺ ഉര്‍ദു ടീച്ചറാണ്. അമ്മ മാത്രമല്ല, ചേച്ചി സോണിയയും ടീച്ചർ തന്നെ. ശരിക്കും പറഞ്ഞാൽ ‘ഉർദു ഫാമിലി.’ അവരോടൊക്കെ കാര്യം പറഞ്ഞ് മനസിലാക്കി ഫൊട്ടോ എടുക്കാൻ അനുവാദം വാങ്ങിച്ചെടുത്തു. വേറൊന്നും കൊണ്ടല്ല, ഈ ഒമ്പതാം മാസത്തിലും അവളെയും കൊണ്ട് ഇങ്ങനെയൊരു പരിപാടിക്ക് ഇറങ്ങുമ്പോൾ അവരോടൊക്കെ പറയണമല്ലോ. എന്തായാലും ആ ശ്രമങ്ങളൊക്കെ ഫലം കണ്ടു. ലാൽ ഫ്രെയിംസ് എന്ന എന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഫൊട്ടോ വൈറലായി.

Scroll to Top