‘കരിക്കി’ലെ അർജുൻ രത്തൻ വിവാഹിതനായി

കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ അർജുൻ രത്തൻ വിവാഹിതനായി.വടകര സ്വദേശിയായ ശിഖ മനോജ് ആണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ. പുതിയ തുടക്കം എന്ന ക്യാപ്ഷനോടെ അര്‍ജുന്‍ തന്നെയാണ് വിവാഹചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍പങ്കുവെച്ചത്.കഴിഞ്ഞ വർഷം നവംബറിലായിരുന്നു അർജുന്റെയും ശിഖയുടെയും വിവാഹനിശ്ചയം നടന്നത്.

‘മാമനോടൊന്നും തോന്നല്ലേ മക്കളെ’ എന്ന ഫേമസ് ഡയലോ​ഗിനൊപ്പമായിരുന്നു അർജുൻ ഇക്കാര്യം ആരാധകരെ അറിയിച്ചത്.സുഹൃത്ത് ഉണ്ണി മാത്യൂസ് വഴിയാണ് കരിക്കിലേക്ക് എത്തുന്നത്. കരിക്കിലെ പ്രകടനം ശ്രദ്ധ നേടി. തിരക്കഥാകൃത്തായും സംവിധായകനായും പ്രവർത്തിച്ചു. അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ട്രാൻസ് എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.നിരവധി പേരാണ് അർജുന് ആശംസകൾ അറിയിച്ചു കൊണ്ട് രം​ഗത്തെത്തുന്നത്.

Scroll to Top