16ന്റെ ചെറുപ്പം, അമ്മയ്ക്ക് 60ാം പിറന്നാൾ ആശംസിച്ച് മംമ്ത മോഹൻദാസ് !!

2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മംത സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും ഇതിലെ ഇന്ദിര എന്ന കഥാപാത്രമായുള്ള മമതയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. പിന്നീട് മമ്മൂട്ടി നായകനായി അഭിനയിച്ച ബസ്സ് കണ്ടക്ടർ എന്ന ചിത്രത്തിലും അഭിനയിച്ചു. അതിനുശേഷം സുരേഷ് ഗോപി നായകനായ അത്ഭുതം, ലങ്ക എന്നീ ചിത്രങ്ങളിലും, ജയറാം നായകനായ മധുചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മോഹൻലാലിനൊപ്പം ബാബ കല്യാണിയിൽ നായികയായി അഭിനയിച്ചു.ആ വർഷം തന്നെ, കറു പഴനിയപ്പൻ സംവിധാനം ചെയ്ത ശിവപ്പതികാരം എന്ന ചിത്രത്തിൽ വിശാലിന്റെ നായികയായി തമിഴ് സിനിമാ രംഗത്തും അരങ്ങേറി.ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. 2007 ൽ മമത തെലുങ്കിൽ ശങ്കർദാദ സിന്ദാബാദ് എന്ന ചിത്രത്തിൽ പിന്നണിഗാനം പാടി.

കൂടാതെ തെലുഗു ചിത്രങ്ങളിലും മമത അഭിനയിച്ചു.മംമ്ത തന്നെ ബാധിച്ച അർബുദത്തോട് ആത്മവിശ്വാസത്തോടെ പോരാടുകയും അതിനെ അതിജീവിക്കുകയും ചെയ്തു. ക്യാന്‍സര്‍ രണ്ടുതവണ ശരീരത്തെ കീഴ്‌പ്പെടുത്തിയിട്ടും അതിനെ അതിജീവിച്ച് സിനിമാലോകത്തേക്ക് തിരിച്ചുവന്നു.പൃഥ്വിരാജ് നായകനായെത്തിയ ജനഗണമനയിലാണ് മംമ്ത അവസാനമായി പ്രത്യക്ഷപ്പെട്ടത്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് ആണ് മലയാളത്തില്‍ നടിയുടെ അടുത്ത പ്രോജക്ട്.ഇപ്പോഴിതാ അമ്മ ഗംഗയ്ക്ക് അറുപതാം പിറന്നാൾ ആശംസിച്ച് മംമ്ത മോഹൻദാസ്. “പ്രിയപ്പെട്ട അമ്മേ, നിങ്ങൾക്ക് 60 വയസ്സായി, പക്ഷേ 16 വയസ്സിലാണ് നിങ്ങൾ ഇപ്പോഴും.. പ്രത്യേകിച്ച് ആ അമ്മയുടെ മിന്നിമറയുന്ന കുഴികൾ. എപ്പോഴുമുള്ളത് പോലെ എന്നും പുഞ്ചിരിക്കട്ടെ.

ആ കുഴികൾ കൂടുതൽ ആഴമേറിയതാകട്ടെ.. നിങ്ങൾ എല്ലായ്‌പ്പോഴും ഉണ്ടായിരുന്നതുപോലെ വികാരഭരിതയും, സത്യസന്ധയും, വിനയവും, നീതിയുമുള്ളവളായിരിക്കട്ടെ.. എല്ലായ്‌പ്പോഴും എന്നപോലെ കൃപയോടെയും അതിശയകരമായ ആരോഗ്യത്തോടെയും ഇരിക്കുക, കാരണം 5 സ്ത്രീകളുടെ ജോലികൾ ഒരുമിച്ച് നിർവഹിക്കാൻ നിങ്ങൾക്ക് കഴിയും.. നിങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ കണക്കാക്കാനുള്ള ഒരു പ്രചോദനവും ശക്തിയുമാണ്.വർഷങ്ങളായി നിങ്ങളിൽ എന്റെ ഉറ്റസുഹൃത്തിനെ കണ്ടെത്താനായത് ഒരു അനുഗ്രഹമാണ്. ഏറ്റവും സന്തോഷകരമായ ജന്മദിനാശംസകൾ അമ്മേ..”,-അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മംമ്ത കുറിച്ചു.

Scroll to Top