ഫുട്ബോൾ ലോകകപ്പ് ബ്രസീൽ ഉയർത്തും, താനും ഭർത്താവും ബ്രസീൽ ഫാനെന്ന് ആര്യ രാജേന്ദ്രൻ.

തിരുവനന്തപുരം ചിത്തിര തിരുന്നാൾ പാർക്കിൽ സർക്കാരിന്റെ ലഹരിക്കെതിരായ ഗോൾ ചലഞ്ചും ഫുട്ബോൾ മൽസരങ്ങളുടെ തൽസമയത്തിനുള്ള സ്ക്രീനും ഉദ്ഘാടനം ചെയ്യാൻ എത്തിയിരുന്നു മേയർ.ഫുട്ബാൾ തട്ടി ഗോൾപോയിന്റിലേക്ക് തട്ടിയിട്ടാണ് ആര്യ രാജേന്ദ്രൻ ഇത് ഉത്ഘാടനം ചെയ്തത്.ഇങ്ങനെയൊരു ആവേശഭരിതമായ മത്സരം നടക്കുമ്പോൾ ലഹരി വിമുക്ത ക്യാമ്പയൻ നടക്കുന്നു.തദ്ദേശസ്വയം ഭരണവും മുഖ്യമന്ത്രിയും സംഘടിപ്പിക്കുന്ന ഒന്നാണ്. അപ്പോൾ എല്ലാവരും ആരോഗ്യ പരമായ കളി മുന്നിട്ട് കൊണ്ട് പോണം. സ്വാഭാവികമായും ബ്രസീൽ ജയിക്കണം എന്നാണ് ആഗ്രഹമെന്നും മേയർ ആര്യ പറഞ്ഞു.മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും ബ്രസീൽ ആരാധകനാണ്

Scroll to Top