ആദ്യം സ്വയം സ്നേഹിക്കാൻ അറിയുക, പുത്തൻ ഫോട്ടോസ് പങ്കുവെച്ച് ആര്യ.

ബിഗ് ബോസ് രണ്ടാം സീസണിലൂടെ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ താരമായിരുന്നു ആര്യ. ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് ആര്യ തിരിച്ചെത്തിയത്. ഷോയുടെ അവസാനം വരെ പിടിച്ചുനിന്ന മല്‍സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു നടി. ബിഗ് ബോസിന് മുന്‍പ് ബഡായി ബംഗ്ലാവിലൂടെ ആര്യ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയിരുന്നു. വര്‍ഷങ്ങളോളം എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പരിപാടി നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി.ബഡായി ബംഗ്ലാവിന് പിന്നാലെ സിനിമകളിലും സജീവമായിരുന്നു താരം. നായികയായും സഹനടിയായുമെല്ലാം ആര്യ മോളിവുഡില്‍ തിളങ്ങിജോഷി സംവിധാനം ചെയ്ത ലൈല ഓ ലൈല എന്ന ചിത്രത്തിലൂടെയായിരുന്നു ആര്യയുടെ സിനിമാ അരങ്ങേറ്റം.

പിന്നാലെ സെക്കന്‍ഡ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, തോപ്പിള്‍ ജോപ്പന്‍ ഉള്‍പ്പെടെയുളള സിനിമകളിലും അഭിനയിച്ചു. എറ്റവുമൊടുവിലായി 2019ല്‍ പുറത്തിറങ്ങിയ ഉള്‍ട്ട എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്..അതേസമയം തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരങ്ങളില്‍ ഒരാളാണ് ആര്യ. നടിയുടെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം നടി പോസ്റ്റ് ചെയ്യാറുണ്ട്. ഇടയ്ക്ക് മകള്‍ റോയക്കൊപ്പമുളള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ചും ആര്യ എത്തിയിരുന്നു.

ബിഗ് ബോസിന് ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്ന താരം വിമര്‍ശിച്ചവര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടി നല്‍കിയും എത്തിയിരുന്നു. ബിഗ് ബോസ് ഹൗസില്‍ ഉളള സമയത്തായിരുന്നു ആര്യക്കെതിരെ വലീയ രീതിയിലുളള വിമര്‍ശനങ്ങള്‍ ഉണ്ടായത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ഫോട്ടോയാണ്.ആദ്യം സ്വയം സ്നേഹിക്കുന്നതിനെക്കുറിച്ചായിരിക്കട്ടെ എന്ന ക്യാപ്ഷനിലാണ് ഫോട്ടോസ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.മെറിൻ ജോർജ് ആണ് ഫോട്ടോസ് പകർതിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top