സിനിമയിൽ ഇന്നലെ കാൽവെച്ച എന്നെ പോലുള്ളവർക്ക് സപ്പോർട് നൽകുന്ന മമ്മൂട്ടിയെന്ന അഭിമാനം : അസീസ് നെടുമങ്ങാട്.

ടെലിവിഷൻ കോമഡി ഷോകളിലൂടെ ശ്രദ്ധ നേടുകയും പിന്നീട് നിരവധി സിനിമകളിലൂടെ അഭിനേതാവായി മാറുകയുമൊക്കെ ചെയ്ത വ്യക്തിയാണ് അസീസ് നെടുമങ്ങാട്.ആദ്യകാലത്ത് ടെലിവിഷൻ രംഗത്ത് വളരെ സജീവമാണ് ഇപ്പോൾ സിനിമയിലും അസീസ് നല്ല കഥാപാത്രങ്ങൾ ചെയ്തു വരുന്നു. ഈ അടുത്ത് റിലീസ് ചെയ്ത ജയ ജയ ജയഹേ എന്ന ചിത്രത്തിലെ അസീസിന്റെ കഥാപാത്രം മികച്ച കയ്യടിയാണ് നേടിയത്.

അതുപോലെ തന്നെ ഫ്ലവേഴ്സ് ചാനലിൻ്റെ സൂപ്പർഹിറ്റ് ഷോകളിലൊന്നായ സ്റ്റാർ മാജിക്ക് ഷോയിലെ നിറസാന്നിധ്യമാണ് അസീസ്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് അസീസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ മമൂട്ടി നൽകുന്ന സപ്പോർട്ടിനെ കുറിച്ചാണ് പറയുന്നത്.

സിനിമയിൽ ഇന്നലെ കാൽവെച്ച എന്നെ പോലുള്ളവർക്ക് സപ്പോർട് നൽകുന്ന മമ്മൂട്ടിയെന്ന അഭിമാനമെന്നും അസീസ് പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,കൊടുകുന്ന വേഷം വിസ്മയമാക്കുകയും, കൂടെ അഭിനയിക്കുന്ന ഇന്നലെ മലയാള സിനിമയിൽ കാൽ വെച്ച്തുടങ്ങിയ എന്നെപൊലുള്ള ഈ ചെറിയ കലാകാരൻമാരെ സപ്പോർട് ചെയ്യാൻ കാണിക്കുന്ന ഈവലിയ മനസുണ്ടല്ലൊ ,വളർന്നു വരുന്ന ഓരോ കലാകാരൻമാർ ക്കും മാതൃകായാണ് മലയാളത്തിന്റെ ഈ അഭിമാനം

facebook post

Scroll to Top