കണ്മണിയ്ക്ക് പേര് നൽകി സഹദും സിയയും, വൈറലായി ചടങ്ങിന്റെ ഫോട്ടോസ്.

ഇന്ത്യയിലെ ആദ്യ ട്രാൻസ് മാൻ സഹദ് കുഞ്ഞിന് ജന്മം നൽകിയത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയ്ക്കു ഇടംപിടിച്ചിരുന്നു.ചരിത്രപരമായ മറ്റൊരു മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് സഹദ് ഫാസിൽ സിയ പവൽ ട്രാൻസ് ദമ്പതികൾ.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പ്രസവ ശസ്ത്രക്രിയ. സഹദും കുഞ്ഞും സുഖമായിരിക്കുന്നെന്നും കുഞ്ഞിന്‍റെ ലിം ഗം വെളിപ്പെടുത്താൻ താല്പര്യം ഇല്ലെന്നും മാതാവ് സിയ പറഞ്ഞു

തന്റെയുള്ളിലെ മാതൃത്വം എന്ന സ്വപ്നത്തിന് തന്റെ ഇക്ക സഹദ് ഫാസിലിലൂടെ പൂർണതയുണ്ടാകാൻ പോകുകയാണെന്ന് സിയ പവൽ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവെച്ചിരുന്നു. മെറ്റേണിറ്റി ഫൊട്ടോഷൂട്ട് ചിത്രങ്ങൾക്കൊപ്പമാണ് സന്തോഷ വാര്‍ത്ത ഇരുവരും പങ്കുവച്ചത്.എന്നാൽ ഇപ്പോഴിതാ വൈറൽ ആകുന്നത് കുഞ്ഞിന്റെ പേരിടീൽ ചടങ്ങ് നടത്തി എന്നുള്ളതാണ്.

വനിതാദിനത്തിന്റെ അന്ന് കോഴിക്കോട് വച്ചാണ് കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടത്തിയത്. സബിയ സിയാദ് എന്നാണ് കുഞ്ഞിന്റെ പേര്. പ്രകാശിക്കുന്നവള്‍ എന്നാണ് പേരിനർത്ഥം.പേരിടീൽ ചടങ്ങ് വളരെ ആഘോഷമാക്കിയാണ് നടത്തിയത്.വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. ഇതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. അതോടൊപ്പം കുഞ്ഞിന്റെ ആദ്യത്തെ ഫോട്ടോഷൂട്ടും സിയായും സഹദു ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Scroll to Top