കാനഡയിൽ കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ച് ആശ ശരത് ; ഫോട്ടോസ്!!

മിനിസ്ക്രീനിലൂടെ മലയാളപ്രേക്ഷകരുടെ പ്രിയ താരമാണ് ആശാ ശരത്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം.സക്കറിയയുടേ ഗർഭിണികൾ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയ താരമാണ് ആശാ ശരത്ത്.നിഴലും നിലാവും പറയുന്നത് എന്ന ടെലിഫിലിം ആണ് ആദ്യം ചെയ്തത്. ഈ ടെലിഫിലിമിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് ആശ നേടി. കുങ്കുമപ്പൂവ് എന്ന പരമ്പരയിൽ ജയന്തി എന്ന പോലീസ് ഓഫീസർടെ വേഷം ചെയ്ത് ശ്രദ്ധേയയായി.

2013 ൽ ദൃശ്യം എന്ന സിനിമയിൽ ഐ.ജി യുടെ വേഷം ചെയ്ത് വീണ്ടും വെള്ളിത്തിരയിൽ തന്നെ നിറ സാന്നിധ്യം അറിയിച്ചു.ദുബായിൽ ആശ സ്വന്തമായി കൈരളി കലാകേന്ദ്ര എന്ന പേരിൽ നൃത്ത പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ട്, ഇതിന് ദുബായിൽ 4 ശാഖകൾ ഉണ്ട്. രണ്ടു മുതിർന്ന പെണ്മക്കളുള്ള അമ്മയാണ് ആശ എന്നാലും ലുക്കിന്റെയും എനർജിയുടെയും കാര്യത്തിൽ ആശയെ പോലെ അവർ മാത്രം. അടുത്തിടെയാണ് ആശ ശരത്തിന്റെ മൂത്തമകൾ ഉത്തര ശരത്തിന്റെ വിവാഹം കഴിഞ്ഞത്.

ഇപ്പോഴിതാ ആശ ശരത് കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.കുടുംബത്തിന് ഒപ്പം കാനഡയിലാണ് ആശ ഈ തവണത്തെ ജന്മദിനം ആഘോഷിച്ചത്. ഭർത്താവും ഇളയമകളും ആശയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും ആശ ശരത്ത് പങ്കുവച്ചിട്ടുണ്ട്.

Scroll to Top