മമ്മൂട്ടി മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ് ; നന്‍പകല്‍ നേരത്ത് മയക്കം മികച്ച ചിത്രം

53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നന്‍പകല്‍ നേരത്തെ മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം. മികച്ച നടിയായി വിന്‍സി അലോഷ്യസിനെ തിരഞ്ഞെടുക്കപ്പെട്ടു.രേഖയിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിന് പുരസ്കാരം.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കമാണ് മികച്ച ചിത്രം. അറിയിപ്പ് എന്ന ചിത്രമൊരുക്കിയ മഹേഷ് നാരായണനാണ് മികച്ച സംവിധായകന്‍.

‘അടിത്തട്ട്’ മികച്ച രണ്ടാമത്തെ ചിത്രം തിരക്കഥയ്ക്ക് പുരസ്കാരം രതീഷ് ബാലകൃഷ്ണ പൊതുവാളിന് ലഭിച്ചു.. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിനാണ് പുരസ്കാരം.‘ന്നാ താന്‍ കേസ് കൊട്’ മികച്ച ജനപ്രിയ ചിത്രം. കുഞ്ചാക്കോ ബോബനും അലന്‍സിയറിനും അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം.

19–ാം നൂറ്റാണ്ടിലെ ഗാനാലാപനത്തിന് മൃദുല വാരിയരും പല്ലൊട്ടി 90സ് കിഡ്സിലെ ആലാപനത്തിന് കപില്‍ കപില്‍ കപിലനും മികച്ച പിന്നണി ഗായികരായി തിരഞ്ഞെടുക്കപ്പെട്ടു. റഫീഖ് അഹമ്മദാണ് മികച്ച ഗാനരചയിതാവ്. തല്ലുമാല എന്ന ചിത്രത്തിലെ എഡിറ്റിങിന് നിഷാദ് യൂസഫ് മികച്ച ചിത്ര സംയോജനം അവാര്‍ഡ‍് ലഭിച്ചു. മേക്കപിനുള്ള അവാര്‍ഡ് ഭീഷ്മ പര്‍വം എന്ന ചിത്രത്തിന് റോണക് സേവ്യറിന് ലഭിച്ചു. ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്) മികച്ച ശബ്ദം.

മികച്ച ശബ്ദരൂപ കല്‍പനക്ക് ഇലവീഴാ പൂഞ്ചിറ എന്ന ചിത്രത്തിലെ അജയന്‍ അടാട്ടിന് ലഭിച്ചു. മികച്ച ശബ്ദ മിശ്രണം ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ വിപിന്‍ നായറിന് ലഭിച്ചു.ആകെ 154 ചിത്രങ്ങളാണ് ജൂറി ഇത്തവണ പരിഗണിച്ച ചിത്രങ്ങള്‍. അതില്‍ നിന്ന് അവസാന റൗണ്ടില്‍ എത്തിയത് 44 ചിത്രങ്ങളാണ്. ബംഗാളി ചലച്ചിത്ര നിര്‍മ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ആയിരുന്നു ഇത്തവണത്തെ ജൂറി അധ്യക്ഷന്‍.

Scroll to Top