22 വർഷത്തെ വിവാഹബന്ധം, ആദ്യഭാര്യയുമായുള്ള വിവാഹബന്ധം പിരിയാനുള്ള കാരണം വ്യക്തമാക്കി ആശിഷ്.

കഴിഞ്ഞ ദിവസമാണ് പ്രശസ്ത നടൻ ആശിഷ് വിദ്യാർഥിയ്ക്ക് രണ്ടാം വിവാഹം ചെയ്തത്.60 മത് വയസിലാണ് ആശിഷിന്റെ വിവാഹം.ആസാം സ്വദേശിനി റുപാലി ബറുവയാണ് വധു.അൻപതുകാരിയായ റുപാലി ഫാഷൻ സംരംഭകയാണ്. കൊൽക്കത്ത ക്ലബ്ബിൽ, ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.തന്റെ വിവാഹത്തെ കുറിച് ആശിഷ് പറഞ്ഞത് ഇങ്ങനെ, എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ, റുപാലിയെ വിവാഹം കഴിക്കുന്നത് അസാധാരണമായ ഒരു വികാരമാണ്. ഞങ്ങൾ രാവിലെ കോടതിയിൽ വച്ച് വിവാഹിരായി, വൈകിട്ട് ഒരു സൽക്കാരവും നടത്തി.രജോഷിയുമായുള്ള 22 വർഷത്തെ ബന്ധം കഴിഞ്ഞ രണ്ട് വർഷമായി വഷളായിരുന്നുവെന്നും അതിനു ശേഷം തമ്മിൽ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നുവെന്നും ആശിഷ്.

ഇവർക്ക് ആർഥ് എന്ന 22 വയസ്സുള്ള മകനുണ്ട്.കഴിഞ്ഞ 22 വർഷവും സന്തോഷത്തോടെയാണ് ഒരുമിച്ച് ജീവിച്ചത്. സങ്കടപ്പെടാൻ ഞങ്ങൾക്ക് ഇഷ്ടമായിരുന്നില്ല. നമുക്ക് ഒരുമിച്ച് സൗഹൃദപരമായി മുന്നോട്ട് നടക്കാൻ കഴിയുന്നില്ലെങ്കിൽ, വേറിട്ട് നടക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ സൗഹൃദത്തോടെയാണ് ഞങ്ങൾ പിരിഞ്ഞത്.എനിക്ക് ആരുടെയെങ്കിലും കൂടെ യാത്ര ചെയ്യാൻ ആഗ്രഹമുള്ളതിനാൽ വീണ്ടും വിവാഹം കഴിക്കണമെന്നു തോന്നി. അപ്പോഴാണ് ഞാൻ റൂപാലി ബറുവയെ പരിചയപ്പെടുന്നത്. ഒരു വർഷം മുമ്പ് ഞങ്ങൾ കണ്ടുമുട്ടി. ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ച് നടക്കാമെന്ന് ഞങ്ങൾ കരുതി. അവൾക്ക് 50 എനിക്ക് 57 എന്നും ആശിഷ് കൂട്ടിച്ചേർത്തു.

വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.രാജോഷി ബറുവയാണ് ആശിഷ് വിദ്യാർഥിയുടെ ആദ്യ ഭാര്യ. അർത്ത്‌ വിദ്യാർഥി ഇവരുടെ ഏകമകനാണ്.ദിലീപ് നായകനായ സി ഐ ഡി മൂസ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേയ്ക്കെത്തിയ താരമാണ് ആശിഷ് വിദ്യാർത്ഥി.തുടർന്ന് ചെസ്സ്, ബാച്ചിലർ പാർട്ടി.. എന്നിവയുൾപ്പെടെ പത്തിലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആശിഷ് വിദ്യാർത്ഥി അഭിനയിച്ചവയിലധികവും വില്ലൻ വേഷങ്ങളായിരുന്നു.1995-ൽ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ദ്രോഹ്കൽ എന്ന ചിത്രത്തിലൂടെ അദ്ദേഹം സ്വന്തമാക്കി.

Scroll to Top