നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണു പേരടി വിവാഹിതനായി !!വിഡിയോ

നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണു പേരടി വിവാഹിതനായി. നയനയാണ് വധു.എറണാകുളം ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു വിവാഹം.കഴിഞ്ഞ നവംബറിൽ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം.നിരവധി പേരാണ് ഇരുവർക്കും ആശംസയുമായി എത്തിയത്.

കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിലൂടെ മിനിസ്‌ക്രിനില്‍ എത്തിയ താരമാണ് ഹരീഷ് പേരടി.കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലെ വേഷം ശ്രദ്ധിക്കപെട്ടതോടെ ഇരുനൂറോളം പരമ്പരകള്‍ അതിനുശേഷം ചെയ്തു. 2008ല്‍ പ്രദര്‍ശനത്തിനെത്തിയ ബാലചന്ദ്രമേനോന്‍ ചിത്രം ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങല്‍ ചെയ്തു.

2013ല്‍ പ്രദര്‍ശനത്തനെത്തിയ ലെഫറ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ കൈതേരി സഹദേവന്‍ ഹരീഷിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ഹരീഷ് പേരടി. തന്റെ അഭിപ്രായങ്ങളും നയങ്ങളും പങ്കുവെക്കാറുണ്ട്.

Scroll to Top