മമ്മൂക്ക സമ്മാനിച്ച റോളക്സ് വാച്ചിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ആസിഫ് അലി; വാച്ചിന്റെ വില കേട്ട് അമ്പരന്ന് ആരാധകർ !!

റോഷാക്ക് സിനിമയുടെ വിജയത്തിൽ നടൻ ആസിഫ് അലിക്ക് റോളക്‌സ് വാച്ച് സമ്മാനിച്ച് മമ്മൂട്ടി.മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത് എത്തിയ ചിത്രമായിരുന്നു റോഷാക്ക്. വന്‍ വിജയമായിരുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി എത്തിയത് ആസിഫ് അലിയായിരുന്നു.സിനിമയുടെ വിജയാഘോഷ പരിപാടിക്കിടെയാണ് ആസിഫ് അലിയെ ഞെട്ടിച്ച മമ്മൂട്ടിയുടെ സമ്മാനപ്രഖ്യാപനം നടന്നത്.മമ്മൂട്ടി ആസിഫ് അലിക്ക് നൽകിയ റോളക്സ് വാച്ച് ആണ് ആരാധകരുടെ ഇടയിൽ ചർച്ച. മമ്മൂട്ടിയിൽ നിന്നു ഇങ്ങനെയൊരു സമ്മാനം ആസിഫ് പോലും പ്രതീക്ഷിച്ചിരുന്നില്ല.

ഇപ്പോഴിത തനിക്ക് സമ്മാനമായി ലഭിച്ച റോളക്‌സ് വാച്ചിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് ആസിഫ് അലി. സോഷ്യല്‍ മീഡിയയിലൂടെയാണ് മമ്മൂട്ടി തനിക്ക് സമ്മാനിച്ച റോളക്‌സ് വാച്ചിന്റെ ചിത്രങ്ങള്‍ ആസിഫ് പങ്കുവച്ചത്.റോളക്സിന്റെ ഡീപ് സീ ഡ്വെല്ലെർ മോഡലിൽ പെട്ട വാച്ചാണ് ഇത്. 43 എംഎം ഓട്ടോമാറ്റിക് വാച്ച് കൂടിയായ ഇത് പൂർണമായും വാട്ടര്‍ റെസിസ്റ്റന്റാണ്. വാച്ചിന്റെ ഓൺലൈൻ വില പത്ത് ലക്ഷത്തിനടുത്തും മാർക്കറ്റ് വില പതിനൊന്ന് ലക്ഷം രൂപയുമാണ്.തമിഴ് സിനിമ ‘വിക്രം’ വൻ വിജയമായപ്പോള്‍ കമല്‍ഹാസൻ സൂര്യയ്ക്ക് റോളക്സ് വാച്ച് വാങ്ങിച്ചുകൊടുത്തിരുന്നല്ലോ എന്ന് പറഞ്ഞാണ് മമ്മൂട്ടി സമ്മാനത്തെക്കുറിച്ച് സൂചന നല്‍കിയത്.

‘‘കമൽഹാസൻ സൂര്യയ്ക്ക് റോളക്സ് വാച്ച് നൽകിയ വാർത്ത കണ്ടിരുന്നു. ആ പടത്തിന് 500 കോടിയാണ് കലക്‌ഷൻ കിട്ടിയത്. അതിൽ നിന്നും പത്തോ പതിനഞ്ചോ ലക്ഷം കൊടുത്ത് ഒരു വാച്ച് മേടിച്ചു കൊടുത്തു. ഞാൻ ചുമ്മാ പറഞ്ഞതാണ് കേട്ടോ. ഭയങ്കര വിലയാകും ആ വാച്ചിന്. ആസിഫ് എന്നോട് ചോദിച്ചത് റോളക്സ് വാച്ച് വാങ്ങിച്ചു തരുമോ എന്നാണ്? റോളക്സ്.’’–മമ്മൂട്ടി ഈ ഡയലോഗ് പറഞ്ഞ ശേഷം ഉടനെ വേദിയിലേക്ക് റോളക്സ് വാച്ച് എത്തുകയായിരുന്നു. ആസിഫ് അലിക്ക് അപ്രതീക്ഷിതമായിരുന്നു അത്. ‘എന്തെങ്കിലും പറയൂ’ എന്ന് അവതാരക അഭ്യര്‍ഥിച്ചപ്പോള്‍ സന്തോഷം പ്രകടിപ്പിക്കുക മാത്രം ചെയ്‍ത് ആസിഫ് അലി സ്റ്റേജ് വിട്ടിറങ്ങുകയായിരുന്നു.

Scroll to Top