അപ്പുവിന് നല്ല യാത്രയയപ്പ് നൽകാൻ കഴിഞ്ഞു, ജനങ്ങൾ അദ്ദേഹത്തിന്റെ പാത പിന്തുടരുന്നു : പുനീതിന്റെ ഭാര്യ അശ്വനി.

കന്നഡ ചലച്ചിത്ര നടന്‍ പുനീത് രാജ്കുമാറിന്റെ വിയോഗത്തിൽ നിന്നും കരകയറിയിട്ടില്ല ജനങ്ങൾ. നെഞ്ചു വേ ദനയെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദ യാഘാ തത്തെ തുടര്‍ന്നായിരുന്നു അ ന്ത്യം.മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.സിനിമയ്ക്കപ്പുറം ഒട്ടനവധി ജീവകാരുണ്യപ്രവർത്തനങ്ങളിലും പങ്കാളിയാണ്.അനാഥാലയങ്ങൾ, സ്കൂളുകൾ, വൃദ്ധസദനങ്ങൾ എന്നിവ അദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ട്. ആയിരക്കണക്കിന് പാവപ്പെട്ട കുട്ടികളുടെ മുഴുവൻ വിദ്യാഭ്യാസ ചെലവും അദ്ദേഹമാണ് വഹിക്കുന്നത്.ആരാധകർ ഇദ്ദേഹത്തെ അപ്പു എന്നാണ് വിളിക്കുന്നത്. ആർക്കും തന്നെ സഹിക്കാൻ പറ്റാത്ത വാർത്തയാണ് ഇത്. ഇദ്ദേഹത്തിന്റെ രണ്ട് കണ്ണുകളും ഇദ്ദേഹം ദാനം ചെയ്തു .

ഇദ്ദേഹത്തിന്റെ പ്രവർത്തികൾ തന്നെയാകണം ഇത്രയേറെ ആരാധകരെ സൃഷ്ടിക്കാൻ കാരണവും. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പുനീതിന്റെ ഭാര്യ അശ്വനിയുടെ വാക്കുകളാണ്. അശ്വനിയുടെ വാക്കുകളിലേക്ക്,പുനീതിന്റെ വി യോഗം ഞങ്ങളുടെ കുടുംബത്തിനെ മാത്രമല്ല. മുഴുവന്‍ കർണാടകയെയും ദുഃ ഖത്തിലാഴ്ത്തി. നിങ്ങളാണ് അദ്ദേഹത്തെ പവര്‍ സ്റ്റാര്‍ ആക്കിയത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗത്തിലുള്ള നിങ്ങളുടെ വേ ദന എനിക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. കടുത്ത ഹൃദയ വേ ദനയിലും നിങ്ങള്‍ നിയ ന്ത്രണം വിടുകയോ അ നിഷ്ട സംഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തില്ല.

അതെനിക്ക് അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന എറ്റവും നല്ല യാത്രയയപ്പായിരുന്നു.സിനിമയില്‍ നിന്ന് മാത്രമല്ല, ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും പുനീതിന് നല്‍കിയ ആ ദരങ്ങളെയും അനുശോ ചനങ്ങളേയും ഹൃദയവേ ദനയോടെ തന്നെ തിരിച്ചറിയുന്നു. അപ്പുവിന്റെ പാത പിന്തുടര്‍ന്ന് ആളുകള്‍ നേത്രദാനത്തിന് തയ്യാറാകുന്നത് കാണുമ്പോള്‍ ഞാന്‍ ക ണ്ണീരണിയുന്നു. ഈ സത്പ്രവര്‍ത്തിയിലൂടെ പുനീത് ആയിരങ്ങളുടെ ഹൃദയത്തില്‍ ജീവിക്കും. ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരുടെയും പേരില്‍ നന്ദിയും സ്‌നേഹവും നിങ്ങളെ അറിയിക്കുന്നു.

Scroll to Top