വിവാഹശേഷം ആദ്യമായി സന്തോഷ് വാർത്ത പങ്കുവെച്ച് ആലീസും ഭർത്താവും.

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം ആലീസ് വിവാഹിതയായ വിവരം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.പത്തനംതിട്ട സ്വദേശി സജിന്‍ സജി സാമുവലാണ് ആലീസിന്റെ വരന്‍.പത്തനംതിട്ടായിലെ സെന്റ് മേരീസ് മലങ്കര കാത്തോലിക് ചർച്ചിൽ വെച്ചായിരുന്നു താലികെട്ട്.ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കലും പങ്കെടുത്തു.അതുപോലെ തന്നെ ഹൽദിയുടെയും റീസെപ്ഷന്റെയും ഫോട്ടോയും എല്ലാം തന്നെ വൈറൽ ആയിരുന്നു. നിരവധി പേരാണ് താരത്തെ ആശംസിച്ച് എത്തിയത്.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്.ഇപ്പോഴിതാ വൈറൽ ആകുന്നത് വിവാഹശേഷം ഇരുവരും ഒന്നിച്ച് പോസ്റ്റ്‌ ചെയ്ത വീഡിയോ ആണ്. വീഡിയോയിലൂടെ താരം സന്തോഷവാർത്തയാണ് പങ്കുവെക്കുന്നത്. ഇൻസ്റ്റാഗ്രാമിലും യൂട്യുബിലും ഒരു ലക്ഷം സബ്സ്ക്രൈബ്ർസും ഫോളോവേഴ്‌സും ആയ വിവരം ആണ് പങ്കുവെക്കുന്നത്. വിവാഹദിവസം ആണ് ഈ സന്തോഷ വാർത്ത ഉണ്ടായത്. അതുപോലെ തന്നെ ശനിയാഴ്ച ഒരു റിസപ്ഷൻ കൂടെ കഴിഞ്ഞാൽ കല്യണചടങ്ങുകൾ കഴിയുമെന്നും താരം കൂട്ടിച്ചേർത്തു.

Scroll to Top