അമ്മയ്ക്കും കുഞ്ഞിനും സുഖം, അച്ഛനും ചേച്ചിപെണ്ണിനും സന്തോഷം, കുഞ്ഞാവ പിറന്ന സന്തോഷം പങ്കുവെച്ച് അശ്വതി ശ്രീകാന്ത്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ മേഖലയിലൂടെ ആയിരുന്നു താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.അവതാരകയായി കഴിവ് തെളിയിച്ച അശ്വതി അടുത്തിടെയായിരുന്നു അഭിനയത്തിലേക്ക് ചുവടുവെച്ചത്.ദുബായിൽ റേഡിയോ ജോക്കിയായിട്ടാണ് അശ്വതി കരിയർ തുടങ്ങുന്നത് , പ്രവാസത്തിന്റെ ഇടയിൽ താരം എഴുത്ത് കാരിയായും മാറിയത്, താരം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌തിരുന്ന നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ കോമഡി സൂപ്പർ നെറ്റിലും അവതാരക ആയിരുന്നു അശ്വതി ശ്രീകാന്ത്.ഫ്ലവേഴ്സ് ടിവിയിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് എന്നു പറയാം. ചക്കപ്പഴമെന്ന പരമ്പരയില്‍ ആശയായി വേഷമിടുന്നത് അശ്വതി ശ്രീകാന്താണ്.സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം.

തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താൻ രണ്ടാമത് ഗർഭിണി ആണെന്നുള്ള വിവരവും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ സ്വീകരിക്കപ്പെടാറുണ്ട്.താരം ഗർഭിണി ആയതും എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. വളക്കാപ്പ് ചിത്രങ്ങളും വൈറൽ ആയിരുന്നു. ഇപ്പോഴിതാ വൈറൽ ആകുന്നത് തരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ തനിക്ക് പെൺകുഞ്ഞ് പിറന്ന വിവരമാണ് അറിയിക്കുന്നത്.പോസ്റ്റിൽ താരം കുറിക്കുന്നത് ഇങ്ങനെ,

അതെ അവൾ എത്തി. അമ്മയും കുഞ്ഞിനും സുഖം, അച്ഛനും ചേച്ചി പെണ്ണിനും വലിയ സന്തോഷം. പ്രാർത്ഥിച്ചവർക്കും സ്നേഹിച്ചവർക്കും ഒരുപാട് നന്ദി. കുഞ്ഞിന്റെ വിരലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് കുറിപ്പ്. നിരവധി പേരാണ് ആശംസകളുമായി എത്തിയത്.ചക്കപ്പഴം എന്ന സീരിയലിൽ അശ്വതിക്കൊപ്പം അഭിനയിക്കുന്ന ശ്രുതി രജനീകാന്തും സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റാഫിയും സന്തോഷം പങ്ക് വെച്ചിട്ടുണ്ട്.

Scroll to Top