പ്രണയം പൂവണിഞ്ഞു ; നടന്‍ അശ്വിന്‍ ജോസ് വിവാഹിതനായി !!വിഡിയോ

നടൻ അശ്വിൻ ജോസ് വിവാഹിതനായി. അടൂർ സ്വദേശിയായ ഫേബ ജോൺസൺ ആണ് വധു. കോട്ടയം തിരുവല്ല സ്വദേശിയാണ് അശ്വിൻ. ഡിജോ ജോസ് സംവിധാനം ചെയ്ത ‘ക്വീൻ’ എന്ന ചിത്രത്തിലൂടെയാണ് അശ്വിൻ അഭിനയരംഗത്തേയ്ക്കെത്തുന്നത്.ഈ അടുത്ത് റിലീസ് ചെയ്ത ‘അനുരാഗം’ എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചതും അശ്വിൻ ആയിരുന്നു.

അശ്വിൻ ജോസ് നായകനായി അഭിനയിച്ച കളർപടം എന്ന ഷോർട്ട് ഫിലിമും പ്രേക്ഷക പ്രീതി നേടിയിരുന്നു.ആൻ ഇന്റർനാഷ്നൽ ലോക്കൽ സ്റ്റോറി, കുമ്പാരീസ്, അനുരാഗം എന്നിവയുൾപ്പെടെ ആറോളം ചിത്രങ്ങളിൽ അശ്വിൻ അഭിനയിച്ചിട്ടുണ്ട്.പ്രണയവിവാഹമാണ് ഇരുവരുടേയും.

11 വര്‍ഷമായുള്ള പ്രണയമാണ് ഇതോടെ സഫലമായത്.നടി ഗൗരി ജി. കിഷന്‍, സംവിധായകന്‍ ജോണി ആന്റണി ഉള്‍പ്പെടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

Scroll to Top