‘എമ്പുരാൻ’ ‘പാന്‍ വേള്‍ഡ്’ ചിത്രം ;സഹനിർമാതാക്കളായി ഹോംബാലെ ഫിലിംസ്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എംപുരാൻ സിനിമയുടെ ചിത്രീകരണം അടുത്ത ആഴ്ച മധുരയിൽ ആരംഭിക്കും.മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമാണ് ലൂസിഫർ.പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ. മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ്.ഖുറേഷി അബ്രാം എന്ന ഡോണ്‍ ആയി ഇന്ത്യയ്ക്കു പുറത്തും സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി കേരളത്തിലും വിലസുന്ന നായകനെയാണ് മോഹന്‍ലാല്‍ മലയാളത്തില്‍ അവതരിപ്പിച്ചത്.

ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ’ .നടന്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്. ചിത്രത്തിന്‍റെ സഹനിര്‍മാതാക്കളായി കെജിഎഫ്, കാന്താര തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ പ്രൊഡക്‌ഷൻ ഹൗസുകളിലൊന്നായ ഹോംബാലെ ഫിലിംസ് കൂടിയെത്തുകയാണ്. ഉത്തരേന്ത്യയും തമിഴ്നാടും വിദേശ രാജ്യങ്ങളുമാകും സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. വിദേശ രാജ്യങ്ങളടക്കം പ്രധാന ലൊക്കേഷൻ ആവുന്ന ചിത്രം ഒരുങ്ങുന്നത് വമ്പൻ ക്യാൻവാസിലാണ്.

വമ്പൻ ബജറ്റിലൊരുങ്ങുന്ന എമ്പുരാൻ പാൻ-ഇന്ത്യൻ അല്ല, പാൻ-വേൾഡ് ചിത്രമായിരിക്കുമെന്നാണ് വാർത്തകൾ.മുരളി ഗോപിയാണു കഥയും തിരക്കഥയും. ആശിർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്. സുരേഷ് ബാലാജിയും ജോർജിപയനും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ.

Scroll to Top