ബേബി ഷവറിനിടെ ആതിരയ്ക്ക് കിടിലൻ സർപ്രൈസ് ഒരുക്കി താരങ്ങൾ ; ചിത്രം പങ്കുവെച്ച് താരം !!

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ആതിര മാധവ്. ടെലിവിഷൻ അവതാരികയായി കരിയർ ആരംഭിച്ച ആതിര, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘കുടുംബവിളക്ക്’ എന്ന പരമ്പരയിലൂടെയാണ് മലയാള സീരിയൽ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറുന്നത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രത്തിന്റെ മരുമകളായ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെയായിരുന്നു ആതിര മാധവ് അവതരിപ്പിച്ചിരുന്നത്.കുഞ്ഞതിഥിയുടെ വരവ് കാത്തിരിക്കുകയാണ് ആതിര മാധവ്. ഗര്‍ഭിണിയായതിന് ശേഷം ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതോടെയായിരുന്നു താരം കുടുംബവിളക്കില്‍ നിന്നും പിന്‍മാറിയത്. വൈകാതെ തന്നെ താന്‍ വീണ്ടും അഭിനയ രംഗത്തേക്കെത്തുമെന്നും ആതിര വ്യക്തമാക്കിയിരുന്നു.ഗർഭിണിയായി 6 മാസം ആയപ്പോഴാണ് ആതിര പരമ്പരയിൽ നിന്ന് പിന്മാറിയത്.

ഗർഭകാലത്തെ ഓരോ സന്തോഷങ്ങളും ആതിര സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യാറുണ്ട്. എട്ടാം മാസത്തിൽ നടത്തിയ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളാണ് വനിതാ ദിനത്തിൽ താരം പങ്കുവച്ചത്. അമ്മയാവാന്‍ ഒരുങ്ങുന്നതിനാല്‍ ഈ വനിതാ ദിനം തനിക്ക് ഏറെ സ്‌പെഷ്യല്‍ സന്തോഷാണ് നല്‍കുന്നതെന്നും ആതിര കുറിച്ചിരുന്നു. ‘ഞാന്‍ അമ്മയാവാന്‍ ഒരുങ്ങുന്നതിനാല്‍ ഈ വനിതാ ദിനം എനിക്ക് ഏറെ സ്‌പെഷ്യല്‍ സന്തോഷാണ് നല്‍കുന്നത്. സ്വന്തമായി ഒരു സ്ഥലം കെട്ടിപ്പടുക്കുന്നതിനും നിങ്ങളുടെ കുടുംബത്തെ പരിപാലിക്കുന്നതിനും നമ്മളെ പ്രേരിപ്പിക്കുന്ന തടസ്സങ്ങള്‍ വളരെ വലുതാണ്. നാമെല്ലാവരും എപ്പോഴും ശക്തരാവണം. എപ്പോഴും അങ്ങനെ തന്നെയായിരിക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. തിളങ്ങുക, നക്ഷത്രങ്ങളെല്ലാം ഒന്നിക്കട്ടെ… ഇവിടെയുള്ള എല്ലാ പോരാളികള്‍ക്കും വനിതാദിനാശംസകള്‍’! എന്നുമാണ് ആതിര മാധവ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വളക്കാപ്പ് ചടങ്ങുകൾ.സാരിയിൽ അതീവ സുന്ദരിയായുന്നു താരം.ഫോട്ടോകളെല്ലാം താരം പങ്കുവെച്ചിരുന്നു.

താരം പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുള്ളത്. ബേബി ഷവറിന്റ മേക്കപ്പും ഡ്രസ്സ്‌ എടുക്കുന്നതുമാണ് വീഡിയോയുടെ തുടക്കം.ആതിരയെയും കൂട്ടരെയും ഞെട്ടിച്ചുകൊണ്ട് ഡയാന ഹമീദ് എത്തിയത് ആദ്യത്തെ സർപ്രൈസ്. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്ന് വീഡിയോയിൽ പറയുന്നുണ്ട്. മാത്രമല്ല എൻ്റെ കൊച്ചിൻ്റെ ഉമ്മ എന്നാണ് ഡയാനയെ ആതിര വിശേഷിപ്പിക്കുന്നത്. ഇതിനിടയിൽ ആതിരയുടെ വയറിൽ തൊട്ട് കുഞ്ഞിനോട് സോറി കേട്ടോ വളകാപ്പിന് വരാൻ പറ്റിയില്ല, ക്ഷമിക്കണം എന്ന് ഡയാന പറയുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.ഇരുവരും സംസാരിച്ചിരിക്കുന്നതിനിടെ വീണ്ടും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവിടേയ്ക്ക് അഭിനേതാവും യൂട്യൂബറുമായ പാർവതിയും എത്തുന്നുണ്ട്. എന്തൊരു സർപ്രൈസാണ് ഇതെന്നായിരുന്നു ആതിര മറുപടി പറഞ്ഞത്. ആതിരയ്ക്ക് കൈ നിറയെ സമ്മാനവുമായാണ് പാർവതി കൃഷ്ണ ആതിരയെ കാണാനെത്തിയത്. ഇതിനു മുൻപ് നേരിൽ കണ്ടിട്ടില്ലെങ്കിലും തനിക്കു വളരെ ഇഷ്ട്ടമുള്ള താരങ്ങളാണ് ഇരുവരും എന്നും പാർവതി വീഡിയോക്കിടയിൽ പറയുന്നുണ്ട്.

Scroll to Top