ട്രെൻഡിനൊപ്പം ഇനിയ ; അറബിക് കുത്തിന് ചുവട് വെച്ച് താരം; വൈറൽ വീഡിയോ

മലയാളി പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട നടിയാണ് ഇനിയ. മോളിവുഡിലും കോളിവുഡിലും സജീവമായ താരത്തിന്റ ഫാഷന്‍ സ്റ്റൈലുകള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. റെയ്ന്‍ റെയ്ന്‍ കം എഗെയ്ന്‍ എന്ന ചിത്രത്തിലൂടെയാണ് ഇനിയ സിനിമയിലെത്തുന്നത്. നാലാംക്ലാസിൽ പഠിക്കുമ്പോൾ കൂട്ടിലേക്ക് എന്ന സീരിയലിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

2005 ൽ മിസ്സ് ട്രിവാൻഡ്രം പട്ടം കരസ്ഥമാക്കിയ ഇനിയ പിന്നീട് മോഡലിംഗ് രംഗത്തേക്ക് തിരിഞ്ഞു. ഇതിനു പുറമേ താരം നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി ടെലിവിഷൻ പരമ്പരകളിൽ എത്തി പിന്നീട് സിനിമയിലേക്ക് ചേക്കേറിയ താരമാണ് ഇനിയ. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇനിയ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ, ഇനിയയുടെ ഏറ്റവും പുതിയ ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിജയ് നായകനാകുന്ന ബീസ്റ്റ് എന്ന ചിത്രത്തിലെ ഏറെ വൈറലായ അറബിക് കുത്ത് എന്ന ഗാനത്തിനാണ് നടി ചുവട് വെച്ചിരിക്കുന്നത്.നിരവധി പേരാണ് വീഡിയോയ്ക്ക് ലൈകും കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top