സംസ്ഥാന ചലചിത്ര പുരസ്‌കാരം അർഹതപ്പെട്ടതെന്ന് പ്രേക്ഷകർ, മികച്ച നടനും നടിയും ജയസൂര്യയും അന്നബെന്നും.

മലയാള സിനിമയിലെ 2020ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.മൂന്ന് മണിക്ക് മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നമാണ് ഏഴംഗ അന്തിമ ജൂറിയുടെ അധ്യക്ഷ. ആദ്യമായാണ് ദേശീയ മാതൃകയിൽ രണ്ടുതരം ജൂറികൾ സംസ്ഥാന അവാർഡിൽ സിനിമകൾ വിലയിരുത്തുന്നത്. സംവിധായകൻ ഭദ്രനും കന്നഡ സംവിധായകൻ പി.ശേഷാദ്രിയും അധ്യക്ഷൻമാരായ പ്രാഥമിക ജൂറികൾ തെരഞ്ഞെടുത്ത 30 സിനിമകളുടെ പട്ടിക സുഹാസിനി മണിരത്‌നം അധ്യക്ഷയായ അന്തിമ ജൂറിക്ക് കൈമാറിയിരുന്നു.മലയാള സിനിമയിലെ മികച്ച സിനിമ ഇന്ത്യൻ ഗ്രേറ്റ് കിച്ചൻ. മികച്ച നടൻ ജയസൂര്യ,അന്ന ബെൻ നടി. അതുപോലെ തന്നെ അയ്യപ്പനും കോശിയുമാണ് കലാമൂല്യമുള്ള ചിത്രം.

വെള്ളം, ഒരിലത്തണലിൽ, സൂഫിയും സുജാതയും, ആണും പെണ്ണും, കയറ്റം, അയ്യപ്പനും കോശിയും, പാ പം ചെയ്യാത്തവർ കല്ലെ റിയട്ടെ എന്നിവയാണ് മികച്ച സിനിമകളുടെ അന്തിമ പട്ടികയിലുള്ളത്. നാല് കുട്ടികളുടെ ചിത്രങ്ങൾ ഉൾപ്പെടെ 80 ചിത്രങ്ങൾ ഇപ്രാവശ്യം മത്സരതിന് ഉണ്ടായിരുന്നു.മികച്ച നടന്മാരുടെ ലിസ്റ്റിൽ ബിജു മേനോൻ, ഫഹദ് ഫാസിൽ, ജയസൂര്യ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ് എന്നിവരും മികച്ച നടിമാരിൽ ഒരാൾ ആകാൻ ശോഭന, പാർവതി തിരുവോത്ത്, നിമിഷ സജയൻ, അന്ന ബെൻ, സംയുക്ത മേനോൻ എന്നിവരും മത്സരിച്ചു.അന്ത രിച്ച നെടുമുടി വേണു, അനിൽ നെടുമങ്ങാട്, സംവിധായകൻ സച്ചി എന്നിവരുടെ പേരുകളും വിവിധ വിഭാഗങ്ങളിൽ പരിഗണിച്ചിരുന്നു.

Scroll to Top